സമാധാനത്തിനായുള്ള പ്രാർഥനാദിനാചരണത്തിൽ പങ്കെടുക്കാൻ ഫ്രാൻസിസ് പാപ്പ നിർദേശിക്കുന്ന ഏഴു മാർഗങ്ങൾ

വിശുദ്ധ ഭൂമിയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുക എന്ന ലക്ഷ്യത്തോടെ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനംചെയ്ത പ്രാർഥനാദിനത്തിൽ പങ്കെടുക്കാൻ ഏഴു മാർഗങ്ങൾ നിർദേശിച്ച് മാർപാപ്പ. ഒക്ടോബർ 18 -നു നടത്തിയ പൊതുകൂടിക്കാഴ്ചയിൽ വച്ചാണ്, സമാധാനം സ്ഥാപിക്കപ്പെടുന്നതിനായുള്ള പ്രാർഥനാദിനത്തെക്കുറിച്ച് മാർപാപ്പ വിശ്വാസികളെ അനുസ്മരിപ്പിച്ചത്.

വൈകിട്ട് ആറുമണിക്ക് സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽവച്ച് പ്രാർഥന നടക്കും. ലോകത്തിൽ സമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ മാർപാപ്പയോടൊപ്പം വിശ്വാസികളും പ്രാർഥനാമണിക്കൂറിൽ പങ്കുചേരും. “വ്യത്യസ്ത ക്രിസ്ത്യൻവിഭാഗങ്ങളിലെ സഹോദരീസഹോദരന്മാർക്കും മറ്റു മതങ്ങളിൽ നിന്നുള്ളവർക്കും സമാധാനത്തിനായി ആഗ്രഹിക്കുന്ന എല്ലാവർക്കും ഉചിതമെന്നു തോന്നുന്നുവെങ്കിൽ പങ്കുചേരാവുന്നതാണ്” – മാർപാപ്പ പങ്കുവച്ചു.

പ്രാർഥനാദിനാചരണത്തിൽ പങ്കെടുക്കാൻ ഫ്രാൻസിസ് പാപ്പ നിർദേശിക്കുന്ന ഏഴു മാർഗങ്ങൾ

1. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു പ്രാർഥിക്കുക.

2. ജപമാല ചൊല്ലി ലോകസമാധാനത്തിനായി കാഴ്ചവയ്ക്കുക.

3. ദിവ്യകാരുണ്യസന്നിധിയിൽ പ്രാർഥനയിലായിരിക്കാം.

4. കരുണക്കൊന്ത ചൊല്ലി പ്രാർഥിക്കാം.

5. തിരുവചനം വായിക്കാം.

6. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക.

7. ഉപവസിക്കുക.

ഈ മാർഗങ്ങളിലൂടെ ലോകസമാധാനത്തിനായുള്ള ഈ പ്രാർഥനയിൽ പങ്കുചേരാമെന്ന് ഫ്രാൻസിസ് മാർപാപ്പ നിർദേശിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.