ആഗമനകാലത്ത് നമുക്ക് അനുകരിക്കാവുന്ന മൂന്ന് വഴികാട്ടികളെക്കുറിച്ച് വി. ജോൺ പോൾ രണ്ടാമൻ പാപ്പാ സൂചിപ്പിക്കുന്നു. പരിശുദ്ധ കന്യകാമറിയവും വി. സ്നാപകയോഹന്നാനും ഏശയ്യായുമാണ് ക്രിസ്തുമസിനായുള്ള ആത്മീയ തയ്യാറെടുപ്പിൽ നാം പിന്തുടരേണ്ട മൂന്ന് പ്രത്യേക വഴികാട്ടികൾ. 2002 ഡിസംബർ 18 -ന് ഒരു പൊതുസദസ്സിലാണ് മാർപാപ്പ ഈ വഴികാട്ടികളെക്കുറിച്ചു സംസാരിച്ചത്.
1. പരിശുദ്ധ കന്യകാമറിയം
ക്രിസ്തുമസിനായുള്ള ഒരുക്കത്തിന്റെ ഈ വേളയിൽ പരിശുദ്ധ മറിയം നമ്മെ ബെത്ലഹേമിലേക്കു നയിക്കുന്നു. ദൈവഹിതത്തിനു മുമ്പിൽ ‘യെസ്’ പറഞ്ഞവളാണ് മറിയം. അങ്ങനെ പരിശുദ്ധ അമ്മ നമ്മുടെ വഴികളിൽ വ്യക്തമായ വെളിച്ചവും വലിയ പ്രചോദനവും മാതൃകയുമാകുന്നു.
2. വി. സ്നാപകയോഹന്നാൻ
മിശിഹായുടെ മുൻഗാമിയായ വി. സ്നാപകയോഹന്നാൻ, ‘മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം’ ആയി ഈ ഭൂമിയിൽ അവതരിച്ചു. ലോകത്ത് ഭൂജാതനായ മിശിഹായെ തിരിച്ചറിയാനുള്ള ഒരേയൊരു വ്യവസ്ഥ പാപമോചനത്തിനായുള്ള മാനസാന്തരത്തിന്റെ സ്നാനം സ്വീകരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
3. ഏശയ്യാ
ഏശയ്യാ, ആശ്വാസത്തിന്റെയും പ്രത്യാശയുടെയും പ്രവാചകനാണ്. ബാബിലോണിൽ അടിമകളാക്കിയ ഇസ്രായേൽ ജനതയ്ക്കായി ഏശയ്യാ, സത്യവും ഉചിതവുമായ ഒരു സുവിശേഷം പ്രഖ്യാപിക്കുകയും മിശിഹായുടെ വരവിന്റെ ‘അടയാളങ്ങൾ’ തിരിച്ചറിയാൻ പ്രാർഥനയിൽ ജാഗരൂകരായിരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.