2020 ഒക്ടോബർ 10-ന് ഇറ്റലിയിലെ അസീസിയിൽ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ട കാർലോ അക്യൂറ്റിസ് എന്ന ആ പതിനഞ്ചു വയസ്സുകാരൻ ആധുനികലോകത്തെ യുവതലമുറയ്ക്ക് വലിയ മുതൽക്കൂട്ടാണ്. വിശുദ്ധ കുർബാനയുടെ സൈബർ അപ്പസ്തോലൻ എന്നറിയപ്പെടുന്ന കാർലോ, 21-ാം നൂറ്റാണ്ടിൽ ഒരു വിശുദ്ധനായി എങ്ങനെ ജീവിക്കാമെന്ന് നമ്മെ പഠിപ്പിക്കുന്നു. അദ്ദേഹം യുവജനങ്ങളോടു പറയുന്ന ഏതാനും വാക്കുകൾ ഇതാ…
1. “പരിശുദ്ധ കന്യകാമറിയമാണ് എന്റെ ജീവിതത്തിലെ ഏകസ്ത്രീ.”
2. “നാം എത്രത്തോളം വിശുദ്ധ കുർബാന സ്വീകരിക്കുന്നുവോ അത്രയധികം നാം യേശുവിനെപ്പോലെയാകും. അങ്ങനെ ഭൂമിയിൽ നമുക്ക് സ്വർഗത്തിന്റെ പ്രതീതിയിൽ ജീവിക്കാൻ സാധിക്കും.”
3. “വിശുദ്ധ കുർബാനയുടെ മുമ്പിൽ ആയിരിക്കുന്നതിലൂടെ നാം വിശുദ്ധരാകും.”
4. “എന്നെക്കാൾ കൂടുതൽ കഷ്ടപ്പെടുന്ന ആളുകളുണ്ട്. ദൈവത്തിനും മാർപാപ്പയ്ക്കും സഭയ്ക്കുംവേണ്ടി ഞാൻ അനുഭവിക്കേണ്ടിവരുന്ന എല്ലാ കഷ്ടപ്പാടുകളും ഞാൻ സമർപ്പിക്കുന്നു.”
5. “നിങ്ങളുടെ കാവൽമാലാഖയോട് നിരന്തരം സഹായം അഭ്യർഥിക്കുക. കാവൽമാലാഖയെ ഉറ്റകൂട്ടുകാരനാക്കുക.”
6. “മരണത്തെ ഭയപ്പെടേണ്ട, യേശുവിന്റെ ഉയർപ്പിലൂടെ നിത്യജീവിതത്തിൽ വലിയ സന്തോഷം നമ്മെ കാത്തിരിപ്പുണ്ട്.”
7. എല്ലാ ആളുകളും ഒറിജിനലായി ജനിച്ചവരാണ്. പക്ഷേ, പലരും ഫോട്ടോകോപ്പികളായി മരിക്കുന്നു.
8.എല്ലായ്പ്പോഴും യേശുവുമായി ഐക്യപ്പെടുകയെന്നതാണ് എന്റെ ജീവിതലക്ഷ്യം.”
9. “സന്തോഷം ദൈവത്തിലേക്കു നമ്മെ ഉയർത്തുകയും സങ്കടം നമ്മിലേക്കുതന്നെ ചുരുക്കുകയും ചെയ്യും.”
10. “സഭയെ വിമർശിക്കുകയെന്നാൽ സ്വയം വിമർശിക്കുകയെന്നർഥം. നമ്മുടെ രക്ഷയ്ക്കായി അമൂല്യമായ നിധികൾ വിതരണം ചെയ്യപ്പെടുന്നത് സഭയിലൂടെയാണ്.”
11. പ്രാർഥനയിൽ നാം ദൈവത്തോട് ചോദിക്കേണ്ട ഒരേയൊരു കാര്യം വിശുദ്ധനാകാനുള്ള ആഗ്രഹമാണ്.”
12. “പതിവായി കുമ്പസാരിക്കേണ്ടത് അത്യാവശ്യമാണ്.”
13. “മരിക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. കാരണം, ദൈവത്തെ പ്രസാദിപ്പിക്കാത്ത കാര്യങ്ങളിൽ ഒരുനിമിഷം പോലും പാഴാക്കാതെ ഞാൻ എന്റെ ജീവിതം നയിച്ചു.”
14. “പരിമിതമായ ലക്ഷ്യമല്ല നമുക്കു വേണ്ടത്. അത് സ്വർഗംവരെ ഉയർന്നതായിരിക്കണം.”
15. “വിശുദ്ധ കുർബാന സ്വർഗത്തിലേക്കുള്ള എന്റെ പാതയാണ്.”
16. “ദിവ്യകാരുണ്യം കഴിഞ്ഞാൽ പിശാചിനോട് പോരാടാനുള്ള ഏറ്റവും ശക്തമായ ആയുധമാണ് ജപമാല.”