പാവപ്പെട്ടവരെയും ഭവനരഹിതരെയും സേവിക്കാൻ അക്ഷീണം പ്രയത്നിച്ച വ്യക്തിയാണ് വി. ആൽബർട്ട് ക്മിലോവ്സ്കി. ഈ വിശുദ്ധൻ ഒരു ഷെൽട്ടർ ഹോമിൽ ജീവിക്കുകയും അദ്ദേഹം സ്ഥാപിച്ച അഭയകേന്ദ്രത്തിൽ വച്ചുതന്നെ മരിക്കുകയും ചെയ്തു. വി. ജോൺ പോൾ രണ്ടാമന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനംചെലുത്തിയ വിശുദ്ധരിലൊരാളാണ്, പോളണ്ടിലെ ക്രാക്കോവിലെ പാവപ്പെട്ടവർക്കും ദുരിതമനുഭവിക്കുന്നവർക്കുംവേണ്ടി ജീവിച്ച വി. ആൽബർട്ട് ക്മിലോവ്സ്കി.
ഒരു ചിത്രകാരൻ എന്നതിലുപരി, തന്റെ പ്രദേശത്തുള്ള പാവപ്പെട്ടവരെ സേവിക്കാൻ ദൈവം വിളിച്ചതായി അദ്ദേഹത്തിനു തോന്നി. വി. ജോൺ പോൾ രണ്ടാമൻ പാപ്പ, 1989 നവംബർ 12 -നാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്. വി. ആൽബർട്ട് പാവപ്പെട്ടവർക്കും ഭവനരഹിതർക്കും ഒരു യഥാർഥ സഹോദരനായിരുന്നു. അവർക്കായി അദ്ദേഹം സ്ഥാപിച്ച ഒരു അഭയകേന്ദ്രത്തിൽ അവരോടൊപ്പം താമസിച്ചു. 1916 ഡിസംബർ 25 -ന് ക്രിസ്തുമസ് ദിനത്തിൽ അദ്ദേഹം ആ അഭയകേന്ദ്രത്തിൽ വച്ചുതന്നെ മരിച്ചു. തന്റെ സഹോദരങ്ങളായ ദരിദ്രരോടൊപ്പം അവസാന നിമിഷങ്ങൾ ചെലവഴിച്ചു.
കാലിത്തൊഴുത്തിൽ ജനിച്ച യേശുക്രിസ്തുവിന്റെ എളിമയും ദാരിദ്ര്യവും അനുസ്മരിക്കുന്ന ക്രിസ്തുമസ് ദിനത്തിൽ തന്നെയാണ് ഈ എളിയ സഹോദരൻ മരിച്ചതും.