വി. നിക്കോളാസിന്റെ തിരുനാൾദിനം നമ്മെ ഓർമ്മിപ്പിക്കുന്നത് 

ഒരു വിധവയെയും മൂന്ന് പെണ്മക്കളെയും വേശ്യവൃത്തിയിൽനിന്നും രക്ഷിക്കാൻ നിക്കോളാസ് എന്ന വൈദികൻ അവർക്ക് സമ്മാനപ്പൊതികൾ നൽകി പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു. എന്നും രാത്രിയിൽ ഇവരുടെ വീടിന്റെ ജാലകങ്ങൾവഴി വീട്ടുകാരറിയാതെ സമ്മാനപ്പൊതികൾ വച്ചിട്ടുപോകും. അതിൽ അവർക്ക് ജീവിക്കാനാവശ്യമായ പണമോ, മറ്റു വസ്തുക്കളോ ഉണ്ടായിരിക്കും. ഈ വൈദികനാണ് പിന്നീട് വി. നിക്കോളാസ് ആയി അറിയപ്പെട്ടത്.

ക്രിസ്തുമസ് കാലമാകുമ്പോൾ നമ്മുടെ ഓർമ്മയിലേക്ക് കടന്നുവരുന്ന ഒരാളാണ് സാന്താക്‌ളോസ്. ഈ ഒരാശയം രൂപപ്പെടുന്നത് വി. നിക്കോളാസിന്റെ ജീവിതത്തിലെ ഈ സംഭവത്തിൽനിന്നാണ്. വി. നിക്കോളാസിന്റെ ഈ വലിയ ജീവിതമാതൃക ഇന്നും വ്യത്യസ്തരീതിയിൽ ലോകം മുഴുവനും ആഘോഷിക്കുന്നുണ്ട്.

മറ്റുള്ളവർക്ക് നന്മചെയ്യാനുള്ള ആഹ്വാനമാണ് വി. നിക്കോളാസിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്.  മറ്റുള്ളവരുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കാനുള്ള വലിയ പ്രചോദനമാണ് ഈ വിശുദ്ധന്റെ ജീവിതം നമ്മെ തരുന്നത്. ആരാലും അറിയപ്പെടാതെ മറ്റുള്ളവർക്ക് നന്മചെയ്യാനുള്ള വലിയ പ്രചോദനവും ഈ ആധുനികലോകത്തിൽ നമുക്ക് വലിയ പാഠമാകട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.