മരിച്ചവർക്കുവേണ്ടി പ്രാർഥിക്കാനും അതുവഴിയായി അവരെ സ്വര്‍ഗസൗഭാഗ്യത്തിലേക്കു നയിക്കാനുമുള്ള അവസരമാണ് ശുദ്ധീകരണാത്മാക്കളുടെ മാസമായ നവംബര്‍ നമുക്കു നല്‍കുന്നത്. സഭ, നവംബര്‍ മാസം മരിച്ച വിശ്വാസികള്‍ക്കായി സമര്‍പ്പിച്ചിരിക്കുകയാണെങ്കിലും ചിലര്‍ക്കെങ്കിലും അക്കാര്യത്തില്‍ ചില സംശയങ്ങളുണ്ട്. അത്തരക്കാരെ ബനഡിക്ട് മാര്‍പാപ്പ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അത് ഇങ്ങനെയാണ്.
‘മരണംവഴി നമ്മിൽനിന്നും വേര്‍പിരിഞ്ഞ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായി പ്രാർഥിക്കാനുള്ള പ്രേരണ അടിച്ചമര്‍ത്തപ്പെടേണ്ട ഒന്നല്ല. മരണം എന്ന പ്രതിബന്ധത്തിനും അപ്പുറമെത്തുന്ന ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും സഹായത്തിന്റെയും മനോഹരമായ പ്രകടനമാണത്. നമ്മിൽനിന്നും വേര്‍പിരിഞ്ഞ് മറുതീരത്തേക്കുപോയ നമ്മുടെ പ്രിയപ്പെട്ട ഒരാളുടെ സന്തോഷവും സങ്കടവും, ഭാഗികമായി നാം അയാളെ ഓര്‍ക്കുന്നുവോ അല്ലെങ്കില്‍ മറന്നുവോ എന്നതിനെ ആശ്രയിച്ചിരിക്കും. നമ്മുടെ സ്‌നേഹം അവര്‍ എപ്പോഴും ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും.”
പാപ്പയുടെ ഈ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ടും ഓര്‍മയില്‍ സൂക്ഷിച്ചുകൊണ്ടും അവരുടെ ഓര്‍മ മനസ്സില്‍ വരുമ്പോഴെല്ലാം പ്രാർഥനയില്‍ ആയിരിക്കാം.