‘ഔവർ ലേഡി ഓഫ് പ്രോംപ്റ്റ് സക്കർ’

പരിശുദ്ധ അമ്മയെ സാധാരണയായി ‘നിത്യസഹായ മാതാവ്’ എന്ന പേരിൽ വിളിക്കാറുണ്ട്. അതോടൊപ്പം തന്നെ പ്രാർഥനയ്ക്ക് വേഗത്തിൽ ഉത്തരം നൽകുന്നതിനാൽ ‘പെട്ടെന്ന് സഹായിക്കുന്ന മാതാവ്’ അതായത് ‘ഔവർ ലേഡി ഓഫ് പ്രോംപ്റ്റ് സക്കർ’ എന്നും അറിയപ്പെടുന്നു. 1810 മുതൽ, ലൂസിയാനയിലെ ന്യൂ ഓർലിയാൻസിൽ ഔവർ ലേഡി ഓഫ് പ്രോംപ്റ്റ് സക്കറിന്റെ നാമത്തിൽ ഒരു ദൈവാലയം ഉണ്ട്. ‘ഔവർ ലേഡി ഓഫ് പ്രോംപ്റ്റ് സക്കർ’ ന്റെ തിരുനാൾ ദിനം ജനുവരി എട്ടിനാണ്.

പരിശുദ്ധ അമ്മയോടുള്ള ഈ മധ്യസ്ഥത കൂടുതൽ വ്യാപകമായതിനുപിന്നിൽ ഒരു ചരിത്രമുണ്ട്. 1803 ൽ ഒരു ഫ്രഞ്ച് ഉർസുലിൻ സന്യാസിനിയായ വി. മൈക്കൽ ജെൻസോൾ, ന്യൂ ഓർലിയാൻസിൽ പുതുതായി സ്ഥാപിതമായ ഒരു സമൂഹത്തെ സഹായിക്കാൻ ഫ്രാൻസിൽനിന്നു പോയി. അവിടെ കത്തോലിക്കർ പീഡിപ്പിക്കപ്പെടുന്ന പ്രയാസകരമായ  ഒരു സമയമായിരുന്നു അത്. എന്നാൽ സി. മൈക്കലനെ ഫ്രാൻ‌സിൽനിന്നും പോകാൻ ആ പ്രദേശത്തെ ബിഷപ്പ് അനുവാദം നൽകിയില്ല. അക്കാലത്ത് നെപ്പോളിയന്റെ തടവുകാരനായിരുന്ന മാർപാപ്പയോട് അപേക്ഷിക്കുക എന്നതായിരുന്നു സിസ്റ്ററിന് പോകാനുള്ള ഏകമാർഗം. മാർപാപ്പയ്ക്ക് കത്തയയ്ക്കുന്നതിനുമുൻപായി സി. മൈക്കൽ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ചുകൊണ്ട് ഇപ്രകാരം പ്രാർഥിച്ചു: ‘ഓ, പരിശുദ്ധ കന്യകാമറിയമേ, എന്റെ കത്തിന് കൃത്യസമയത്ത് അനുകൂലമായ ഉത്തരം ലഭിക്കുകയാണെങ്കിൽ “ഔവർ ലേഡി ഓഫ് പ്രോംപ്റ്റ് സക്ക” എന്ന പേരിൽ ന്യൂ ഓർലിയാൻസിൽ അമ്മയെ ഞാൻ ആദരിക്കും.’

താമസിയാതെ, പയസ് ഏഴാമൻ മാർപാപ്പ അവർക്ക് പോകാൻ അനുമതി നൽകുകയും വി. മൈക്കൽ ജെൻസോൾ 1810 ൽ ന്യൂ ഓർലിയാൻസിൽ കൊണ്ടുവന്ന പരിശുദ്ധ അമ്മയുടെ രൂപം കമ്മീഷൻ ചെയ്യുകയും ചെയ്തു. കാലക്രമേണ, ‘ഔവർ ലേഡി ഓഫ് പ്രോംപ്റ്റ് സക്കർ’ എന്നപേരിൽ പരിശുദ്ധഅമ്മയിൽ നിന്നും ലഭിച്ച നിരവധി അദ്‌ഭുതങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.

തൽഫലമായി വി. മൈക്കലിന്റെ കോൺവെന്റ് തീയിൽ നിന്ന് സംരക്ഷിക്കപ്പെട്ടു. ന്യൂ ഓർലിയൻസ് യുദ്ധത്തിൽ സംരക്ഷിക്കപ്പെട്ടു, വർഷങ്ങളായുള്ള വിവിധ കൊടുങ്കാറ്റുകളിലും ചുഴലിക്കാറ്റുകളിലും നിന്നും സംരക്ഷിക്കപ്പെട്ടു. ലൂസിയാനയുടെയും ന്യൂ ഓർലിയൻസ് നഗരത്തിന്റെയും സ്വർഗീയ മധ്യസ്ഥയാണ് ‘ഔവർ ലേഡി ഓഫ് പ്രോംപ്റ്റ് സക്കർ.’

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.