നമ്മുടെ ഹൃദയങ്ങളിൽ വാഴേണ്ട യഥാർഥ രാജാവ് ക്രിസ്തുവാണെന്ന് ഈ ദിനം നമ്മെ ഓർമിപ്പിക്കുന്നു. ക്രിസ്തുരാജന്റെ തിരുനാളിനെക്കുറിച്ച് അറിയേണ്ട ഏഴ് വസ്തുതകളാണ് ചുവടെ ചേർക്കുന്നത്.
1. ഒന്നാം ലോകമഹായുദ്ധത്തിനുശേഷമാണ് ഈ തിരുനാൾ ആരംഭിച്ചത്
ഒന്നാം ലോകമഹായുദ്ധത്തിനുശേഷം, റഷ്യയിൽ കമ്മ്യൂണിസത്തിന്റെ വളർച്ചയ്ക്കിടയിലും കൗൺസിൽ ഓഫ് നൈസിയയുടെ (വർഷം 325) 1600-ാം വാർഷികത്തോടനുബന്ധിച്ചും പയസ് പതിനൊന്നാമൻ മാർപാപ്പ 1925 ൽ ‘ക്വാസ് പ്രിമാസ്’ എന്ന ചാക്രികലേഖനത്തിലൂടെ ആഹ്വാനം ചെയ്താണ് ഈ തിരുനാൾ ആരംഭിച്ചത്.
2. ഈ തിരുനാളിന്റെ പേരും നിലവിലെ തീയതിയും നൽകിയത് വി. പോൾ ആറാമൻ പാപ്പയാണ്
1969 ൽ പോൾ ആറാമൻ മാർപാപ്പ ഈ തിരുനാളിന് ‘ക്രിസ്തുരാജന്റെ തിരുനാൾ’ എന്ന പേരു നൽകി. പ്രപഞ്ചത്തിന്റെ രാജാവായ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന് മഹത്വം നൽകുന്ന തിരുനാൾ ആരാധനാക്രമവത്സരത്തിലെ അവസാനത്തെ ഞായറാഴ്ചയിൽ ആഘോഷിക്കാൻ തീരുമാനമായി.
3. ഈ തിരുനാൾ, മതേതരത്വത്തിനും നിരീശ്വരവാദത്തിനും കമ്മ്യൂണിസത്തിനും എതിരായ പ്രതികരണമായിരുന്നു
പയസ് പതിനൊന്നാമൻ മാർപാപ്പ, തന്റെ ചാക്രികലേഖനത്തിലൂടെ നടത്തിയ ആഹ്വാനത്തിന്റെ ഫലമാണ് ക്രിസ്തുവിന്റെ രാജത്വത്തിരുനാൾ. ഈ തിരുനാൾ, മതേതരത്വത്തിനും നിരീശ്വരവാദത്തിനും കമ്മ്യൂണിസത്തിനുമെതിരായ പ്രതികരണമായിരുന്നു.
4. നിരവധി പ്രൊട്ടസ്റ്റന്റുകാരും ഈ തിരുനാൾ ആഘോഷിക്കുന്നു
കത്തോലിക്കാ സഭയിൽ ആരംഭിച്ച തിരുനാളാണെങ്കിലും ചില ആംഗ്ലിക്കൻ, ലൂഥറൻസ്, മെത്തഡിസ്റ്റുകൾ, പ്രെസ്ബിറ്റേറിയൻ എന്നിവരും ഈ തിരുനാൾ ആഘോഷിക്കുന്നുണ്ട്.
5. സ്വീഡനിലെ പ്രൊട്ടസ്റ്റന്റ് സഭയിൽ ഈ ഞായറാഴ്ചയെ ‘ഡൂം സൺഡേ’ എന്ന് വിളിക്കുന്നു
ഔദ്യോഗികമായി സ്വീഡനിലെ പ്രൊട്ടസ്റ്റന്റുകാർ ഈ തിരുനാളിനെ വിളിക്കുന്നത് ‘ദി റിട്ടേൺ ഓഫ് ക്രൈസ്റ്റ്’ എന്ന പേരിലാണെങ്കിലും ‘ഡൂം സൺഡേ’ എന്നും ഈ തിരുനാളിന് വിളിപ്പേരുണ്ട്. കാരണം, അന്ത്യവിധിയും ക്രിസ്തുവിന്റെ രണ്ടാം വരവിനും പ്രാധാന്യം നൽകുന്ന തിരുനാളാണിത്.
6. ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തുരാജന്റെ രൂപം പോളണ്ടിൽ
പ്രപഞ്ചരാജാവായ യേശുക്രിസ്തുവിനോടുള്ള ബഹുമാനാർഥം ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തുരാജന്റെ രൂപം സ്ഥിതിചെയ്യുന്നത് പോളണ്ടിലാണ്. 33 മീറ്റർ ഉയരത്തിലും (യേശുവിന്റെ ഈ ലോകജീവിതത്തിന്റെ ഓരോ വർഷത്തിനും ഒരു മീറ്റർ) അടിത്തട്ടിൽ മൂന്നു മീറ്റർ ഉയരത്തിലുമാണ് ഇത്. വടക്കുപടിഞ്ഞാറൻ പോളണ്ടിലെ സ്വെലെബോഡ്‌സിൽ സ്ഥിതിചെയ്യുന്ന ഈ രൂപം ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള ക്രൈസ്റ്റ് ദി റിഡീമറിനേക്കാൾ ഉയരക്കൂടുതലുള്ളതാണ്.
7. ആരാധനാക്രമവത്സരത്തിലെ അവസാന ഞായറാഴ്ചയാണ് ഈ തിരുനാള്‍
ആരാധനാക്രമവത്സരത്തിലെ അവസാന ഞായറാഴ്ചയാണ് ഈ പ്രപഞ്ചത്തിന്റെ രാജാവായ ക്രിസ്തുരാജന്റെ തിരുനാൾ നമ്മൾ ആഘോഷിക്കുന്നത്.
സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ