നിവെൽസിലെ വി. ജെത്രൂദ് പൂച്ചകളുടെ സ്വർഗീയ മധ്യസ്ഥയായി അറിയപ്പെടുന്നു. ഈ വിശുദ്ധ പൂച്ചകളെ സ്നേഹിച്ചതുകൊണ്ടല്ല, മറിച്ച് എലികളെ പുറത്താക്കാനുള്ള വിശുദ്ധയുടെ കഴിവ് കണക്കിലെടുത്താണ് അവൾക്ക് ഈ പദവി ലഭിച്ചത്. പ്ലേഗ് സമയത്ത് എലികൾക്കെതിരായി മധ്യസ്ഥത യാചിച്ചത് നിവെൽസിലെ വി. ജെത്രൂദിനോടായിരുന്നു. സഞ്ചാരികളുടെ സ്വർഗീയ മധ്യസ്ഥ കൂടിയാണ് വി. ജെത്രൂദ്.
ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ബെനഡിക്റ്റൈൻ സന്യാസിനിയായിരുന്നു വി. ജെത്രൂദ്. അഗാധമായ ഭക്തിക്ക് പേരുകേട്ടവളായിരുന്നു ഈ വിശുദ്ധ. ബെൽജിയത്തിൽ ഒരു ആശ്രമം സ്ഥാപിച്ച വിശുദ്ധ 31 വയസ്സുള്ളപ്പോൾ മരിച്ചു.
ഈ വിശുദ്ധയുടെ ജീവിതകാലത്ത് പൂച്ചകളുമായോ എലികളുമായോ ബന്ധിപ്പിക്കുന്ന കഥകളൊന്നും നിലവിലില്ല, എന്നാൽ മധ്യകാലഘട്ടത്തിൽ വി. ജെത്രൂദ് എലികൾക്കും എലികൾക്കെതിരെ അഭ്യർഥിക്കുന്ന പ്രാർഥനകൾക്കും പ്രിയപ്പെട്ട വിശുദ്ധയായി മാറി. സഞ്ചാരികളുടെ സ്വർഗീയ മധ്യസ്ഥ കൂടിയാണ് ഈ വിശുദ്ധ. കൂടാതെ പനി, എലികൾ എന്നിവയ്‌ക്കെതിരെയും ഈ വിശുദ്ധയുടെ പ്രത്യേക മാധ്യസ്ഥം തേടുന്നു.
വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ