നല്ല മരണത്തിനായി എങ്ങനെ ഒരുങ്ങാം?

ജീവിതത്തില്‍ സംഭവിക്കുമെന്ന് ഉറപ്പുള്ള ഒരേയൊരു കാര്യമേയുള്ളൂ; അത്  മരണമാണ്. അതുകൊണ്ടുതന്നെ എപ്പോഴും അതിന് തയ്യാറായിരിക്കുകയും വേണം. നന്നായി ജീവിച്ചാല്‍ മാത്രമേ നന്നായി മരിക്കാനും കഴിയൂ. എങ്ങനെയാണ് നല്ല മരണത്തിന് ഒരുങ്ങേണ്ടതെന്ന് വി. ഡോണ്‍ ബോസ്കോ നമ്മെ പഠിപ്പിക്കുന്നു.

  • മാസം തോറുമുളള കുമ്പസാരം
  • സന്തോഷകരമായ മരണത്തെക്കുറിച്ചുള്ള ധ്യാനം
  • ജീവിതത്തില്‍ നേടിയെടുക്കാന്‍ കഴിയുന്ന പുണ്യാഭിവൃദ്ധികളെക്കുറിച്ചുള്ള, ദിവസവും ഒരു മണിക്കൂര്‍ നേരത്തെ ധ്യാനം
  • ഏതെങ്കിലുമൊരു വിശുദ്ധനെ തിരഞ്ഞെടുത്ത് ഒരു മാസം ആ വിശുദ്ധന്റെ മാധ്യസ്ഥ്യം തേടി നല്ല മരണത്തിനുവേണ്ടി പ്രാർഥിക്കുക
  • ബെനഡിക്ട് 13-ാമന്‍ മാര്‍പാപ്പ രചിച്ച നന്മരണപ്രാർഥനകള്‍ ചൊല്ലുക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.