പ്രാർഥനയിൽ വിരസത തോന്നുമ്പോൾ ചെയ്യേണ്ട നാല് പ്രായോഗിക കാര്യങ്ങൾ

എല്ലായ്‌പ്പോഴും ഒരു വിശ്വാസിക്ക് തന്റെ ആത്മീയ മേഖലയിൽ ഒരേപോലെ ആയിരിക്കാൻ സാധിക്കുകയില്ല. ആത്മീയ ജീവിതത്തിൽ വിരസതയും പ്രാർഥിക്കാൻ  താൽപര്യമില്ലാത്ത സാഹചര്യവും ഒക്കെയുണ്ടാകാം. ഇത്തരം സാഹചര്യങ്ങളെ മറികടക്കാൻ പ്രായോഗികമായി ചെയ്യേണ്ട നാലു ലളിതമായ മാർഗങ്ങളെ പരിചയപ്പെടാം.

1. ഒരു ആത്മീയ പുസ്തകം വായിക്കുക

ആത്‌മീയമായ ഉണർവ് പ്രദാനം ചെയ്യുന്ന ഒരു പുസ്തകം കണ്ടെത്തുകയും വായിക്കുകയും ചെയ്യുക. നിങ്ങളുടെ മനസ്സ് ശാന്തമാകുന്ന സമയം വരെ ശ്രദ്ധയോടെ വായിക്കുക.

2. സ്രാഷ്ടാംഗം പ്രണാമം ചെയ്യുക

സ്രാഷ്ടാംഗം പ്രണാമം ചെയ്യുന്നത് പോലുള്ള ബാഹ്യപ്രവർത്തനങ്ങൾ ആത്മീയമായ ഉണർവിന് നമ്മെ സഹായിക്കും.

3. കരങ്ങൾ നെഞ്ചോട് ചേർത്ത് വെയ്ക്കുക

കരങ്ങൾ നെഞ്ചോട് ചേർത്ത് വയ്ക്കുമ്പോൾ ദൈവസാന്നിധ്യ സ്‌മരണ നിലനിർത്താനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും അത് നമ്മെ സഹായിക്കും.

4. ക്രൂശിത രൂപത്തിൽ ചുംബിക്കുക

നമുക്ക് എല്ലാവർക്കും സ്വന്തമായി ഒരു ക്രൂശിതരൂപം ഉണ്ടായിരിക്കുമല്ലോ. ആ ക്രൂശിത രൂപത്തിൽ സ്നേഹത്തോടെ, നമ്മുടെ ബുദ്ധിമുട്ടുകളെയെല്ലാം സമർപ്പിച്ച് ചുംബിക്കുക.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.