മനുഷ്യന്റെ എല്ലാ ജീവിതാവസ്ഥകളെയും ഉൾക്കൊള്ളുകയും പ്രാർഥനയിൽ ഉൾപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്ന വചനങ്ങൾ ബൈബിളിലുണ്ട്. നന്ദിപറയാനും പുതിയ തീരുമാനങ്ങളെടുക്കാനും ഏറ്റവും അനുയോജ്യമായ സമയമാണ് ജന്മദിന ആഘോഷങ്ങൾ. അതുകൊണ്ട് ജന്മദിന ആഘോഷവേളകളിൽ ബൈബിളിലേക്കു തിരിയുന്നത് വളരെ അർഥവത്തായ കാര്യമാണ്. കാരണം, ബൈബിളിലുടനീളം ദൈവത്തിന്റെ ജ്ഞാനവും പ്രോത്സാഹനവും ഓർമപ്പെടുത്തലുകളുമുണ്ട്. ജന്മദിനത്തിൽ പ്രാർഥിക്കാൻ അഞ്ചു ബൈബിൾ വാക്യങ്ങൾ ഇതാ:
1. “കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി” (ജെറ. 29:11).
2. “ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. എന്തെന്നാല്‍, അങ്ങ് എന്നെ വിസ്മയനീയമായി സൃഷ്ടിച്ചു. അവിടുത്തെ സൃഷ്ടികള്‍ അദ്ഭുതകരമാണ്. എനിക്കത് നന്നായി അറിയാം” സങ്കീ. 139: 14).
3. “കര്‍ത്താവ് നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ. അവിടുന്ന് നിന്നില്‍ പ്രസാദിക്കുകയും നിന്നോടു കരുണ കാണിക്കുകയും ചെയ്യട്ടെ. കര്‍ത്താവ് കരുണയോടെ കടാക്ഷിച്ചു നിനക്കു സമാധാനം നല്‍കട്ടെ” (സംഖ്യ 6: 24-26).
4. പിതാവിനെ ബഹുമാനിക്കുന്നവനെ അവന്റെ മക്കള്‍ സന്തോഷിപ്പിക്കും. അവന്റെ പ്രാര്‍ഥന കര്‍ത്താവ് കേള്‍ക്കും. പിതാവിനെ ബഹുമാനിക്കുന്നവന്‍ ദീര്‍ഘകാലം ജീവിക്കും. കര്‍ത്താവിനെ അനുസരിക്കുന്നവന്‍ തന്റെ അമ്മയെ സന്തോഷിപ്പിക്കുന്നു” (പ്രഭാ. 3: 5-6).
5.”കര്‍ത്താവിന്റെ സ്‌നേഹം ഒരിക്കലും അസ്തമിക്കുന്നില്ല. അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല. ഓരോ പ്രഭാതത്തിലും അതു പുതിയതാണ്. അവിടുത്തെ വിശ്വസ്തത ഉന്നതമാണ്” (വിലാ. 3: 22-23).