
ഒരു രക്ഷിതാവാകുക എന്നത് ആവേശകരവും പ്രത്യേക കരുതൽ ആവശ്യമുള്ളതുമായ ഒരു മേഖലയാണ്. ഒരു അമ്മയോ, അച്ഛനോ എന്ന നിലയിൽ ഒരു കുഞ്ഞിനെ സംരക്ഷിക്കാനും നയിക്കാനും പരിപാലിക്കാനും പ്രാർഥനാപൂർവം ഒരുങ്ങേണ്ടത് ആവശ്യമാണ്. നവജാതശിശുവിനുവേണ്ടി പ്രാർഥിക്കാൻ അഞ്ചു പ്രധാന ബൈബിൾ വാക്യങ്ങൾ ഇതാ.
1. “കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത് – നിങ്ങൾക്കു ശുഭമായ ഭാവിയും പ്രത്യാശയും നൽകുന്ന പദ്ധതി” (ജെറ. 29:11).
2. “അവിടുന്നാണ് എന്റെ അന്തരംഗത്തിനു രൂപം നൽകിയത്. എന്റെ അമ്മയുടെ ഉദരത്തിൽ അവിടുന്ന് എന്നെ മെനഞ്ഞു. ഞാൻ അങ്ങയെ സ്തുതിക്കുന്നു. എന്തെന്നാൽ, അങ്ങ് എന്നെ വിസ്മയനീയമായി സൃഷ്ടിച്ചു. അവിടുത്തെ സൃഷ്ടികൾ അദ്ഭുതകരമാണ്. എനിക്കത് നന്നായി അറിയാം” (സങ്കീ. 139: 13-14).
3. പിതാവിനെ ബഹുമാനിക്കുന്നവനെ അവന്റെ മക്കൾ സന്തോഷിപ്പിക്കും. അവന്റെ പ്രാർഥന കർത്താവ് കേൾക്കും. പിതാവിനെ ബഹുമാനിക്കുന്നവൻ ദീർഘകാലം ജീവിക്കും. കർത്താവിനെ അനുസരിക്കുന്നവൻ തന്റെ അമ്മയെ സന്തോഷിപ്പിക്കുന്നു” (പ്രഭാ. 3: 5-6).
4. കർത്താവ് നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ. അവിടുന്ന് നിന്നിൽ പ്രസാദിക്കുകയും നിന്നോടു കരുണ കാണിക്കുകയും ചെയ്യട്ടെ” (സംഖ്യ 6: 24-26).
5. “എന്നാൽ, അവൻ പറഞ്ഞു: ശിശുക്കളെ എന്റെ അടുത്തുവരാൻ അനുവദിക്കുവിൻ; അവരെ തടയരുത്. എന്തെന്നാൽ, സ്വർഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്” (മത്തായി 19:14).