നിങ്ങൾ ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്ന ഒരു അമ്മയാണോ; എങ്കിൽ ഏത് വിശുദ്ധനോട് പ്രാർഥിക്കണം?

ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്ന ഒരു അമ്മയാണ് നിങ്ങളെങ്കിൽ ഏതു വിശുദ്ധനോട് പ്രാർഥിക്കണം എന്ന കാര്യത്തിൽ അല്പം ആശയക്കുഴപ്പമുണ്ടായേക്കാം. എങ്കിലും നിങ്ങളുടെ ഗർഭധാരണത്തിന്റെയും പ്രസവത്തിന്റെയും അനിശ്ചിതത്വങ്ങളെക്കുറിച്ച് വിഷമിക്കേണ്ടതില്ല. അമ്മയും ശിശുരോഗവിദഗ്ധയുമായ വി. ജിയന്ന ബെറെറ്റ മൊല്ല, ഗർഭസ്ഥശിശുക്കളുടെ രക്ഷാധികാരിയായ സെന്റ് ജെറാർഡ് മജെല്ല, പ്രസവത്തിന്റെ രക്ഷാധികാരിയായ അന്ത്യോക്യയിലെ വി. മാർഗരറ്റ് എന്നിവരെപ്പോലെ നിങ്ങൾക്ക് പ്രാർഥിക്കാൻ കഴിയുന്ന നിരവധി വിശുദ്ധരുണ്ട്. ഇവരെ കൂടാതെ, നിങ്ങൾക്ക് ഇരട്ടകൾ അല്ലെങ്കിൽ ഇരട്ടകളുമായി ബന്ധമുള്ള വിശുദ്ധരെയും പ്രാർഥനകളിൽ കൂട്ടിച്ചേർക്കാം. ഇരട്ടമക്കളുടെ ജനനത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ധൈര്യക്കുറവ് തോന്നുന്നുണ്ടെങ്കിൽ, ഈ വിശുദ്ധരിൽ ചിലരോട് നിങ്ങൾക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കാൻ ആവശ്യപ്പെടുക.

വി. തോമസ് അപ്പോസ്തോലൻ

വിശുദ്ധഗ്രന്ഥം നമ്മോടു പറയുന്ന വി. തോമസ്, ‘ദിദിമോസ്’ അല്ലെങ്കിൽ ‘ഇരട്ട’ എന്നും അറിയപ്പെടുന്നു. ക്രിസ്തുവിന്റെ പുനരുത്ഥാനത്തെക്കുറിച്ചുള്ള സംശയങ്ങളിലൂടെയാണ് തോമസ് അറിയപ്പെടുന്നത്. ഉയിർത്തെഴുന്നേറ്റ കർത്താവിനെ സ്വന്തം കണ്ണുകൊണ്ട് കാണുന്നതുവരെ വിശ്വസിക്കുകയില്ലെന്നു പറഞ്ഞ ഈ വിശുദ്ധൻ യേശുവിന്റെ ഇരട്ട എന്നാണ് അറിയപ്പെടുന്നത്.

ഇരട്ടക്കുഞ്ഞുങ്ങളെ ഉദരത്തിൽ വഹിക്കുന്ന അമ്മമാർക്ക് ഈ വിശുദ്ധനെ കൂട്ടുപിടിച്ചുകൊണ്ട് ഇരട്ട ഗർഭധാരണം മൂലം സംഭവിക്കാൻ സാധ്യതയുള്ള സങ്കീർണ്ണതകളെ നേരിടാൻ സാധിക്കും. കാരണം, സുവിശേഷം പ്രഘോഷിക്കാൻ ഒറ്റയ്ക്ക് ഇറങ്ങിത്തിരിച്ച ഈ ക്രിസ്തുശിഷ്യനോടു കൂടെയുണ്ടായിരുന്നത് ക്രിസ്തുവാണെന്ന് നമുക്കറിയാം. ധൈര്യത്തിന് അല്പംപോലും കുറവില്ലാതിരുന്ന ഈ വിശുദ്ധൻ തീർച്ചയായും നിങ്ങൾക്ക് ധൈര്യത്തിന്റെ ഒരു അധിക ഡോസ് നല്കുമെന്ന് ഉറപ്പാണ്.

വി. കോസ്മസും ഡാമിയനും

വിശുദ്ധരായ കോസ്മസും ഡാമിയനും ആദ്യകാല രക്തസാക്ഷികളായിരുന്നു. അവർ വൈദ്യന്മാരുമായിരുന്നു. നിങ്ങൾക്കും നിങ്ങളുടെ ഇരട്ടകൾക്കും മാത്രമല്ല, നിങ്ങളുടെ ഡോക്ടർമാർക്കും അവരുടെ മധ്യസ്ഥത ആവശ്യപ്പെടാം.

നിങ്ങൾക്ക് സാധാരണപോലെ കുഞ്ഞുങ്ങളെ പ്രസവിക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾ ഒരു സിസേറിയന് വിധേയ ആകുന്നുവെങ്കിൽ ശസ്ത്രക്രിയാവിദഗ്ദ്ധരുടെ രക്ഷാധികാരി എന്ന നിലയിൽ, സി-സെക്ഷൻ നടത്തുന്ന ഡോക്ടർമാർക്ക് വിശുദ്ധ കോസ്മസും വിശുദ്ധ ഡാമിയനും മധ്യസ്ഥരാണ്.

വിശുദ്ധരായ ബെനഡിക്ടും സ്കോളാസ്റ്റിക്കയും

ഇരട്ടകളായ ഈ വിശുദ്ധർ വളരെ പ്രത്യേകതയുള്ളവരാണ്. കാരണം, അവർ പരസ്പരം ഒരു പ്രത്യേക രീതിയിൽ ഇഷ്ടപ്പെട്ടിരുന്നു. തങ്ങളുടെ വ്യക്തിപരമായ വിളികളുടെ പൂർത്തീകരണത്തിനായി, പല ഇടങ്ങളിലാണെങ്കിലും വർഷത്തിലൊരിക്കൽ ഒരുമിച്ചുകാണാൻ ഇവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ദൈവത്തിലുള്ള വിശ്വാസവും ഭക്തിയും ഇരുവരുടെയും പൊതുവായ ഗുണങ്ങളാണ്. അവരുടെ ബന്ധത്തിൽ ഭക്തിക്ക് വളരെ പ്രാധാന്യമുണ്ട്.

നിങ്ങളുടെ ഇരട്ടക്കുഞ്ഞുങ്ങളുടെ ലിംഗഭേദം നിങ്ങൾക്ക് അറിയാൻ കഴിയുമെങ്കിൽ, ഈ വിശുദ്ധന്മാരോട് പ്രത്യേക മാധ്യസ്ഥ്യം ആവശ്യപ്പെടാം. കാരണം, ഇവർ ഇരട്ടകളായ ആണും പെണ്ണും ആണ്. നിങ്ങളുടെ മകനും മകളും ഒരേതരത്തിലുള്ള അടുത്ത സൗഹൃദം ആസ്വദിക്കാൻ നിങ്ങൾക്കു പ്രാർഥിക്കാം.

കാസിയയിലെ വിശുദ്ധ റീത്ത

ഈ വിശുദ്ധ, ഇരട്ടകളിൽ ഒരാളല്ലെങ്കിലും ചെറുപ്പത്തിൽ മരിച്ച അവരുടെ രണ്ട് ആൺമക്കളും ഇരട്ടകളായിരിക്കാമെന്ന് വിശ്വസിക്കപ്പെടുന്നു. അവൾ ഒരു സാധാരണ ഭാര്യയായും അമ്മയായും ജീവിതം നയിച്ചു. ദാമ്പത്യപ്രശ്‌നങ്ങളുടെ രക്ഷാധികാരി കൂടിയാണ് വി. റീത്ത. നവജാത ഇരട്ടകളുമായി ജീവിതത്തിന്റെ ആദ്യനാളുകളിൽ ചിലപ്പോഴൊക്കെ താത്കാലിക പിരിമുറുക്കത്തിനു വിധേയരാകുമ്പോൾ മാധ്യസ്ഥ്യം യാചിക്കാവുന്ന മദ്ധ്യസ്ഥയാണ് വി. റീത്ത.

സുനീഷ വി. എഫ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.