വി. ജോൺ പോൾ രണ്ടാമൻ പാപ്പയെ വളരെയധികം സ്വാധീനിച്ച വിശുദ്ധൻ

വി. ജോൺ പോൾ രണ്ടാമൻ പാപ്പയെ വളരെയധികം സ്വാധീനിച്ച ഒരു വിശുദ്ധനുണ്ടായിരുന്നു. അത് മറ്റാരുമല്ല, ഇന്ന് തിരുനാൾ ആഘോഷിക്കുന്ന കുരിശിന്റെ വിശുദ്ധ യോഹന്നാൻ ആണ്. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ഹൃദയത്തിൽ പ്രത്യേകസ്ഥാനമുണ്ടായിരുന്ന വിശുദ്ധനായിരുന്നു അദ്ദേഹം.

യൗവനത്തിൽ വി. ജോൺ പോൾ രണ്ടാമൻ, കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ കൃതികൾ പരിചയപ്പെട്ടു. ജാൻ ടൈറനോവ്‌സ്‌കി എന്ന മനുഷ്യൻ കരോൾ വോയ്‌റ്റിവാ എന്ന ചെറുപ്പക്കാരന് അദ്ദേഹത്തിന്റെ കൃതികൾ പരിചയപ്പെടുത്തിക്കൊടുത്തു. ‘വിറ്റ്‌നസ് ടു ഹോപ്’ൽ ജോർജ് വീഗൽ എഴുതുന്നതുപോലെ, “കരോൾ വോയ്‌റ്റിവയുടെ ജീവിതത്തിലും ചിന്തയിലും കുരിശിന്റെ വിശുദ്ധ യോഹന്നാനെ പരിചയപ്പെടുത്തുക എന്നതാണ്. അദ്ദേഹത്തിന്റെ കവിതകൾ യുവാക്കളെ ആകർഷിക്കുമെന്നു മനസ്സിലായിട്ടുണ്ടാകണം.”

വി. ജോൺ പോൾ രണ്ടാമൻ വൈദികനായി അഭിഷിക്തനാകുകയും തുടർപഠനത്തിനായി റോമിലേക്ക് അയക്കപ്പെടുകയും ചെയ്‌തതിനുശേഷം, കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ കൃതികളെക്കുറിച്ച് അദ്ദേഹം തന്റെ ഡോക്ടറൽ തീസിസ് എഴുതി. മാർപാപ്പയായ ശേഷം 1982 -ൽ കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ ശവകുടീരം സന്ദർശിച്ചപ്പോൾ, വി. ജോൺ പോൾ രണ്ടാമൻ പാപ്പ വിശുദ്ധന്റെ മാതൃകയ്ക്ക് ദൈവത്തിന് നന്ദിപറഞ്ഞു. തീർച്ചയായും വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ജീവിതത്തെ വളരെയധികം സ്വാധീനിച്ച വിശുദ്ധന്മാരിലൊരാളായിരുന്നു അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.