പുതുവർഷത്തിൽ സാന്റിയാഗോ ഡി ചിലിയിലെ ആർച്ച്ബിഷപ്പ് കർദിനാൾ ഫെർണാണ്ടോ ചൊമാലി വിശ്വാസികളെ അഭിസംബോധന ചെയ്ത ഒരു വീഡിയോസന്ദേശത്തിൽ പുതുവർഷത്തിൽ പുലർത്തേണ്ട പത്ത് കാര്യങ്ങൾ വെളിപ്പെടുത്തുന്നു. പരസ്പരം കൂടുതൽ സ്നേഹിക്കാനും കൂടുതൽ ബഹുമാനിക്കാനും കൂടുതൽ സഹായിക്കാനും ഉപകാരപ്പെടുന്ന ആ പത്തു കാര്യങ്ങൾ ഇതാ.
1. നന്ദിയുള്ളവരായിരിക്കുക
2024 ൽ നിങ്ങൾക്ക് ലഭിച്ച എല്ലാത്തിനും ദൈവത്തിന് നന്ദിപറയുക.
2. ഉറച്ചുനിൽക്കുക
ഒറ്റയ്ക്കോ, പ്രശ്‌നങ്ങൾ നേരിടുന്നവരോ ആയ ആരെയെങ്കിലും വിളിക്കുക അല്ലെങ്കിൽ സന്ദർശിക്കുക.
3. പിന്തുണയ്ക്കുക
2025 ലേക്ക് മറ്റുള്ളവർക്ക് സഹായം ചെയ്യുന്നതിനായി ഒരു പ്രമേയം തയ്യാറാക്കുക.
4. സ്വതന്ത്രരായിരിക്കുക
മറ്റുള്ളവരോട് സ്വതന്ത്ര്യത്തോടെ ഇടപെടുക.
5. ഉത്തരവാദിത്വമുള്ളവരായിരിക്കുക
മനുഷ്യർക്കും മൃഗങ്ങൾക്കും പരിസ്ഥിതിക്കും ദോഷം ചെയ്യുന്ന കാര്യങ്ങൾ ഉപയോഗിക്കരുത്.
6. ദയ കാണിക്കുക
ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ആശംസകൾ നേരുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യുക.
7. കരുണയുള്ളവരായിരിക്കുക
നിങ്ങളെ വ്രണപ്പെടുത്തിയവരോട് ഹൃദയപൂർവം ക്ഷമിക്കുക.
8. താഴ്മയുള്ളവരായിരിക്കുക
നിങ്ങൾ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുക, സ്വയം ക്ഷമിക്കുക, ക്ഷമ സ്വീകരിക്കുക.
9. പ്രതീക്ഷയുള്ളവരായിരിക്കുക
പിരിഞ്ഞുപോയവരെ ദൈവത്തിൽ ഭരമേൽപിക്കുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യുക.
10. നിങ്ങൾക്ക് മഹത്തായ ഒരു വർഷം ആശംസിക്കുന്നു. ദൈവം നിങ്ങളെ എന്നും എപ്പോഴും അനുഗ്രഹിക്കട്ടെ.