കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള ഉച്ചകോടിയിൽ പങ്കെടുത്ത് മാർപാപ്പയും അന്താരാഷ്ട്ര നേതാക്കളും

ഗർഭസ്ഥശിശുക്കൾ മുതലുള്ള കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഫ്രാൻസിസ് മാർപാപ്പയും ലോകനേതാക്കളും വത്തിക്കാനിൽ യോഗം ചേർന്നു. യുദ്ധത്തിന്റെയും ദാരിദ്ര്യത്തിന്റെയും കുടിയേറ്റത്തിന്റെയും അനന്തരഫലമായി വിദ്യാഭ്യാസവും സംരക്ഷണവും നിഷേധിക്കപ്പെട്ട് അടിച്ചമർത്തപ്പെടുന്ന കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി ‘അവരെ സംരക്ഷിക്കുക’ എന്ന പേരിൽ ഫെബ്രുവരി മൂന്നിനാണ് ദ്വിദിന ഉച്ചകോടി ആരംഭിച്ചത്.

ഉദരത്തിൽവച്ച് വധിക്കപ്പെടുന്ന കുഞ്ഞുങ്ങളെ അനുസ്മരിച്ചുകൊണ്ട് ജീവനോടുള്ള ബഹുമാനമോ, കരുതലോ ഇല്ലാതെ ലാഭനഷ്ടങ്ങളുടെ പേരിലുള്ള ഇന്നത്തെ വലിച്ചെറിയൽസംസ്കാരത്തെ മാർപാപ്പ അപലപിച്ചു. “മനുഷ്യൻ സർവശക്തനാകുന്ന ഈ വലിച്ചെറിയൽ, ഗർഭച്ഛിദ്രം എന്ന കൊലപാതകരീതിയിലൂടെ ഗർഭസ്ഥശിശുവിന്റെ ജീവൻ നശിപ്പിക്കപ്പെടുന്നു. ഇത് കുട്ടികളുടെ ജീവിതത്തെ നാമാവശേഷമാക്കുകയും മുഴുവൻ സമൂഹത്തെയും പ്രതീക്ഷയുടെ ഉറവിടം ഇല്ലാതാക്കുകയും ചെയ്യുന്നു” – മാർപാപ്പ ചർച്ചയിൽ വ്യക്തമാക്കി.

ഉച്ചകോടിയിൽ സംസാരിക്കുന്നവരിൽ ജോർദാനിലെ റാനിയ രാജ്ഞി, അമേരിക്കൻ ഐക്യനാടുകളുടെ മുൻ വൈസ് പ്രസിഡന്റ് അൽ ഗോർ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച്, മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി, മലാല യൂസഫ്സായി, സമാധാന നോബൽ സമ്മാനജേതാവായ ഇന്ത്യൻ ആക്ടിവിസ്റ്റ് കൈലാഷ് സത്യാർഥി എന്നിവർ ഉൾപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.