
ഏപ്രിൽ 18-20 തീയതികളിൽ റോമിലേക്കുള്ള സന്ദർശനത്തിന്റെ ആദ്യ ദിവസമായ ദുഃഖവെള്ളിയാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന ദുഃഖവെള്ളി ശുശ്രൂഷകളിൽ പങ്കെടുത്ത് യു എസ് വൈസ് പ്രസിഡന്റ് ജെ. ഡി. വാൻസും കുടുംബവും. ഈ സന്ദർശനത്തിൽ വാൻസ്, സാംസ്കാരികവും മതപരവുമായ സ്ഥലങ്ങൾ സന്ദർശിക്കുകയും വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
റോമിൽ വിമാനമിറങ്ങിയ ശേഷം ഏപ്രിൽ 18 ന് അദ്ദേഹം ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി. “ഇറ്റലിയിലായിരിക്കുമ്പോൾ പ്രധാനമന്ത്രി മെലോണിയുമായും സഭാധികാരികളുമായും കൂടിക്കാഴ്ച നടത്താൻ വൈസ് പ്രസിഡന്റ് വാൻസ് ആഗ്രഹിക്കുന്നു. വിശുദ്ധ വാരത്തിൽ കുടുംബത്തോടൊപ്പം റോമിലെ അദ്ഭുതകരമായ, സാംസ്കാരികവും മതപരവുമായ ചില സ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരത്തിന് അദ്ദേഹം നന്ദിയുള്ളവനാണ്” – വൈസ് പ്രസിഡന്റിന്റെ പ്രസ്സ് സെക്രട്ടറി ടെയ്‌ലർ വാൻ കിർക്ക് പറഞ്ഞു.
അതേസമയം, വൈസ് പ്രസിഡന്റും ഫ്രാൻസിസ് മാർപാപ്പയും തമ്മിൽ ഔദ്യോഗിക കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ല.