ഹോളി ഫാമിലി സന്യാസിനി സമൂഹ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപന ചടങ്ങുകൾക്കു മുന്നോടിയായുള്ള ഒരുക്കങ്ങൾ വത്തിക്കാനിൽ അവസാനഘട്ടത്തിലേയ്ക്ക്. ഇതിനു മുന്നോടിയായി മറിയം ത്രേസ്യയും കർദ്ദിനാൾ ന്യൂമാനും ഉൾപ്പെടെ അഞ്ചുപേരുടെ ഛായാചിത്രം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ സ്ഥാപിച്ചു.
13നു രാവിലെ 10നാണു (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30 ) വിശുദ്ധപദവി പ്രഖ്യാപനം. മറിയം ത്രേസ്യയുടെ തിരുശേഷിപ്പുകൾ പോസ്റ്റുലേറ്റർ ഫാ. ബെനഡിക്ട് വടക്കേക്കര സെന്റ് പീറ്റേഴ്സിലെ ലിറ്റർജിക്കൽ ഓഫീസിൽ ഏല്പിച്ചു. അസ്ഥിയാണു പ്രത്യേകം തയാറാക്കിയ അരുളിക്കയിലാക്കി തിരുശേഷിപ്പായി സമർപ്പിച്ചിട്ടുള്ളത്. ഇത് അന്ന് അൾത്താരയിൽ പ്രതിഷ്ഠിക്കും.