![vatican](https://i0.wp.com/www.lifeday.in/wp-content/uploads/2024/11/vatican.jpg?resize=696%2C435&ssl=1)
സെന്റ് പീറ്റേഴ്‌സ് ബസിലിക്ക സന്ദർശിക്കാൻ ആഗ്രഹിക്കുന്ന തീർഥാടകരെയും വിനോദസഞ്ചാരികളെയും സ്വാഗതം ചെയ്യുന്നതിനായി സന്ദർശകകേന്ദ്രം തുറന്ന് വത്തിക്കാൻ. ബസിലിക്കയിലേക്കുള്ള സന്ദർശകർക്ക് പ്രായോഗികവും കലാപരവും ആത്മീയവുമായ വിവരങ്ങൾ നൽകുന്നതിനുള്ള ഈ സന്ദർശകകേന്ദ്രം ഒക്ടോബർ 31 മുതൽ പ്രവർത്തനമാരംഭിച്ചു.
ഈ സന്ദർശകകേന്ദ്രം ശാരീരികവൈകല്യമുള്ള സന്ദർശകർക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽനിന്ന് ഏകദേശം അഞ്ചുമിനിറ്റ് നടന്നാൽ ബസിലിക്കയിലേക്കുള്ള പ്രധാന റോഡിന്റെ അങ്ങേയറ്റത്തായിട്ടാണ് ഈ സന്ദർശകകേന്ദ്രം സ്ഥിതിചെയ്യുന്നത്. കുട്ടികൾക്കും കൗമാരക്കാർക്കും വിദ്യാഭ്യാസ അവസരങ്ങൾ നൽകുന്നതിന് സന്ദർശകകേന്ദ്രം ഉപയോഗിക്കാനും വത്തിക്കാൻ പദ്ധതിയിടുന്നു.
ഒരു ദിവസം 40,000 ത്തിലധികം സന്ദർശകർ ഇവിടെയെത്തുന്നുണ്ടെന്ന് ഫ്രാൻസിസ് പാപ്പ വെളിപ്പെടുത്തി. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ കുമ്പസാരം കേൾക്കുന്ന വൈദികരുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ച്ചാവേളയിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.