പൊങ്ങച്ചം മനുഷ്യനെ വഴി തെറ്റിക്കുന്ന വിഗ്രഹം: പാപ്പ

മനുഷ്യനെ വഴി തെറ്റിക്കുന്ന വിഗ്രഹങ്ങൾ ആണെന്ന് പണവും പൊങ്ങച്ചവും മയക്കമരുന്നും എന്ന് ഫ്രാൻസിസ് പാപ്പ. ഇവയോടുള്ള ആരാധന മനുഷ്യൻ മാറ്റി നിർത്തണമെന്ന് തന്റെ പൊതു ദർശന പരുപാടിയിൽ പാപ്പ ആവശ്യപ്പെട്ടു

ഒരു മാസത്തെ അവധിക്ക് ശേഷം പാപ്പ പൊതു ദർശനം നടത്തുകയായിരുന്നു. പണം, സ്മാർട്ട് ഫോൺ, വിജയം, പ്രസക്തി, എന്നിവയോടുള്ള ആസക്തി വിഗ്രഹാരാധന ആണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണാടിയിൽ സ്വന്തം മുഖം ഒത്തിരി തവണ നോക്കുന്നതും മയക്കുമരുന്നും എല്ലാം വിഗ്രഹാരാധനയാണ്. ഇതെല്ലാം സന്തോഷം വാഗ്ദാനം ചെയ്യുന്നുവെങ്കിലും നൽകുന്നില്ല എന്ന് പാപ്പ ഓർമിപ്പിച്ചു. വിശ്വസിക്കൾ വിഗ്രഹങ്ങളെ വലിച്ചെറിയണമെന്ന് പാപ്പ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.