![congo](https://i0.wp.com/www.lifeday.in/wp-content/uploads/2018/09/congo-e1538200958211.jpeg?resize=600%2C338&ssl=1)
ഡിമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ആളുകള്‍ക്ക് സുരക്ഷ ഒരുക്കണം എന്ന് ബിഷപ്പ് സികുളി പളുക്കു മെൽചൈസെച്ച്. ആളുകള്‍ക്ക് വേണ്ട സുരക്ഷ ഒരുക്കണം എന്നും അതിനു മതിയായ നടപടികള്‍ സ്വീകരിച്ചേ മതിയാവൂ എന്നും അദ്ദേഹം യു. എന്‍ സ്റെബിലൈസെഷന് ഫോഴ്സിനോട് ആവശ്യപ്പെട്ടു.
റിബല്‍ ആക്രമണങ്ങളും എബോള പകര്‍ച്ചവ്യാധി ഭീക്ഷണിയും ഒക്കെ വടക്കുകിഴക്കൻ കോംഗോയിലെ ആളുകളുടെ ജീവിതത്തെ ഭീതിയിലാഴ്ത്തുന്നു എന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.
ഉഗാണ്ടയിലെ അക്രമസംഘം ബേനി നഗരത്തില്‍ എത്തി, 14 പ്രദേശവാസികളെയും 4 കോംഗളക്കാരായ സൈനികരേയും കൊല്ലപ്പെടുത്തിയ സാഹചര്യത്തിലാണ് ബിഷപ്പ് സികുളി പളുക്കു മെൽചൈസെച്ച് സുരക്ഷ ശക്തമാക്കണം എന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഈ സംഭവത്തില്‍ നൂറോളം ആളുകള്‍ക്ക് പരിക്കേറ്റിരുന്നു. സെപ്റ്റംബര്‍ 22-ന് രാത്രിയിലാണ് ഉഗാണ്ടയുടെ അതിര്‍ത്തിക്ക് അടുത്തായുള്ള നഗരത്തില്‍ അക്രമി സംഘം എത്തി പ്രക്ഷോഭങ്ങള്‍ അഴിച്ചുവിട്ടത്.