സീറോ മലങ്കര ഫെബ്രുവരി 26 മത്തായി 22: 1-14 സ്വർഗരാജ്യം

ക്ഷണിക്കപ്പെട്ടവര്‍ വിവാഹവിരുന്നിന് വരാന്‍ വിസമ്മതിക്കുന്നു. ഒരുവന്‍ വയലിലേക്കും വേറൊരുവന്‍ വ്യാപാരത്തിനും പൊയ്ക്കളയുന്നു (22:5), എന്താണിതിനു കാരണം? അവര്‍ക്ക് വിവാഹവിരുന്നിനെക്കാള്‍ പ്രാധാന്യമുള്ളതായിരുന്നു കൃഷിയും കച്ചവടവും.

ഇങ്ങനെയാണ് പലര്‍ക്കും സ്വര്‍ഗരാജ്യം നഷ്ടപ്പെടുന്നത്. കൃഷിയും കച്ചവടവും ജീവിതത്തിലെ ഏറ്റവും വലിയ മൂല്യമാകുമ്പോള്‍ ഓര്‍മ്മിക്കുക, നീ സ്വര്‍ഗരാജ്യത്തിനു പുറത്തായിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.