സീറോ മലങ്കര ഫെബ്രുവരി 09 ഞായർ മര്‍ക്കോ. 1: 14-20 അനുഗമനം

ഓരോ അനുഗമനത്തിലുമുണ്ട് എന്തിന്റെയൊക്കെയോ നിഷേധം. വിളിക്കുമ്പോഴേ എടുത്തുചാടുന്നവനാണ് ശിഷ്യന്‍. വിളി കേട്ടയുടനെ എല്ലാം വേണ്ടെന്നുവയ്ക്കാന്‍ മനസ്സുകാണിക്കുന്നവര്‍ക്കേ ശിഷ്യത്വത്തിന്റെ ഗുരുസ്പര്‍ശം സ്വീകരിക്കാന്‍ കഴിയൂ.

ഗര്‍ഭപാത്രം മുതല്‍ ശവക്കല്ലറ വരെ എല്ലാം പ്ലാന്‍ ചെയ്ത് പോകുന്ന നമുക്കു കഴിയുമോ ഇത്തരമൊരു എടുത്തുചാട്ടം? അനുഗമിക്കുന്നെങ്കില്‍ ശൂന്യമായ കരങ്ങളും എന്തും സ്വീകരിക്കാനുള്ള മനസ്സും നാം ഉള്‍ക്കൊള്ളണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.