ഉണര്‍ന്നിരിക്കുക തന്നെ ബുദ്ധിമുട്ടായി കരുതുന്നവരാണ് നമ്മള്‍. അപ്പോഴാണ് ഈശോ പറയുന്നത്, ശ്രദ്ധാപൂര്‍വം ഉണര്‍ന്നിരിക്കാന്‍. എപ്പോഴും ശ്രദ്ധാപൂര്‍വം ഉണര്‍ന്നിരിക്കുക എന്നത് ആത്മീയജീവിതത്തിന്റെ വിജയത്തിന് അതിപ്രധാനമായ കാര്യമാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച് ആത്മീയതയ്ക്ക് അവധി കൊടുക്കുന്ന സ്വഭാവം നമുക്കുണ്ടോ എന്നു ചിന്തിക്കുക.
ഒരു കുര്‍ബാനയിൽനിന്ന് അടുത്ത കുര്‍ബാനയിലേക്കുള്ള ദൂരം പ്രാര്‍ഥനയുടേതായിരിക്കണം; പ്രവര്‍ത്തനങ്ങളുടേതു മാത്രമായിരിക്കരുത് എന്ന് സാരം. അതിനാൽ, ആത്മീയമായി എപ്പോഴും ഒരുങ്ങിയിരിക്കണം. മാത്രവുമല്ല, എപ്പോഴാണ് മരണം നമ്മെ തേടിയെത്തുതെന്നും നമുക്കറിയില്ലല്ലോ.