
മഹത്തായ വിശ്വാസത്തിന്റെ ഉടമയായിരുന്നു സീറോഫിനേഷ്യന്‍ സ്ത്രീ. ഓരോ ചലനത്തിലും സീറോഫിനീഷ്യന്‍ സ്ത്രീ തന്റെ വിശ്വാസം വ്യക്തമാക്കി. ആദ്യം അവള്‍ ക്രിസ്തുവിനെ തേടിയെത്തി. അവൻ തന്റെ ആവശ്യം നിറവേറ്റിത്തരുമെന്ന് അവള്‍ വിശ്വസിച്ചു. അവന്റെ കാല്‍ക്കല്‍ വീണ് അവനോട് അപേക്ഷിച്ചു. ആദ്യം യേശു മിണ്ടാതിരുന്നിട്ടും അവഗണിച്ചപ്പോഴും അവള്‍ നിരാശയായില്ല. നായയോട് ഉപമിച്ചിട്ടും അവള്‍ പിന്മാറിയില്ല. എത്രമേല്‍ അവഗണിക്കപ്പെട്ടോ, അത്രമേല്‍ ശരണവും വിശ്വാസവും അവള്‍ പ്രകടിപ്പിച്ചു.