
മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍ എന്നു പറയുന്ന സ്‌നാപകന്‍ (8), പങ്കുവയ്പ്പിന്റെ പുതിയ സുവിശേഷം 11-ാം വാക്യത്തിലൂടെ പറയുന്നു – “രണ്ട് ഉടുപ്പുള്ളവര്‍ ഒന്ന് ഇല്ലാത്തവനു കൊടുക്കുവിന്‍; ഭക്ഷണം ഉള്ളവനും അങ്ങനെ ചെയ്യുവിന്‍.” മാനസാന്തരത്തിനു യോജിച്ച ഫലം പങ്കുവയ്ക്കലാണ് ഇതൊക്കെ.
നമുക്കുള്ളത് പങ്കുവയ്ക്കുക. ഭൗതീകമായും ആത്മീയമായുമുള്ള കാര്യങ്ങള്‍ പങ്കുവയ്ക്കണം. പണം, ആരോഗ്യം, കഴിവ്, വസ്ത്രം, ഭക്ഷണം, സ്നേഹം, കരുണ, സമയം ഇതൊക്കെ മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കേണ്ടതാണ്. മറ്റുള്ളവർക്കായി പ്രാർഥിക്കുക, ഉപവാസമനുഷ്ഠിക്കുക, അവരുടെ നന്മ ആഗ്രഹിക്കുക തുടങ്ങിയവയും ഈ നോമ്പുകാലത്ത് നമ്മൾ പ്രത്യേകമായി ചെയ്യേണ്ടതാണ്. ഓരോ ക്രിസ്ത്യാനിയുടെയും ജീവിതം മാനസാന്തരത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്നതായിരിക്കണം. നോമ്പുകാലത്തിന്റെ അവസാനത്തോട് അടുക്കുന്ന ഈ സമയം വ്യക്തിജീവിതത്തിൽ എന്തൊക്കെ ഫലങ്ങളാണ് ഇനിയും പുറപ്പെടുവിക്കേണ്ടതെന്നു കണ്ടുപിടിക്കാം. അധികം സമയം നമുക്കായി അവശേഷിച്ചിട്ടില്ല എന്ന് ഓർമ്മിക്കുക.
ഫാ. ജി. കടൂപ്പാറയില്‍ MCBS