
“അവനെപ്പോലെ ആരും ഇതുവരെ സംസാരിച്ചിട്ടില്ല” (46) എന്നാണ് ഈശോയെക്കുറിച്ച് അവനെ ബന്ധിക്കാന്‍ അയയ്ക്കപ്പെട്ട സേവകന്മാര്‍ പറയുന്നത്. ഈശോയുടെ ശത്രുപക്ഷത്തു നിന്ന അവര്‍ വരെ പറയുന്നത് “അവനെപ്പോലെ ആരും ഇതുവരെ സംസാരിച്ചിട്ടില്ല” എന്നാണ്. അവന്റെ സംസാരം ശ്രവിച്ച ആ സേവകന്മാര്‍ക്ക് ജീവിതത്തില്‍ മാറ്റം സംഭവിക്കുന്നു. എന്നാൽ അധികാരികൾ അവനിൽ വിശ്വസിക്കുന്നില്ല; അവരുടെ ജീവിതത്തിൽ മാറ്റം വരുന്നുമില്ല.
ഇന്നും അവന്‍ പഴയതുപോലെ തന്നെ സംസാരിക്കുന്നുണ്ട് – വചനത്തിലൂടെയും വിശുദ്ധ കുര്‍ബാനയിലൂടെയും. അവനെപ്പോലെ മറ്റാരും സംസാരിക്കുന്നുമില്ലാതാനും. എന്നാൽ, അവന്റെ സംസാരം കേള്‍ക്കാന്‍ ഞാന്‍ തയ്യാറാകുന്നുണ്ടോ? എനിക്ക് അതിന് സമയമുണ്ടോ? വചനം ശ്രവിക്കുകയും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും ചെയ്യുന്ന എനിക്ക് മാറ്റം വരുന്നുണ്ടോ?
ഫാ. ജി. കടൂപ്പാറയില്‍ MCBS