സീറോ മലബാര്‍ നോമ്പുകാലം നാലാം ബുധന്‍ മാര്‍ച്ച്‌ 26 യോഹ. 6: 60-69 നിത്യജീവന്റെ വചസ്സുകള്‍

“കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്” എന്ന പത്രോസിന്റെ മറുപടി നമ്മളെ ചിന്തിപ്പിക്കേണ്ടതാണ്. പലരും തന്നെ ഉപേക്ഷിച്ചുപോയപ്പോഴും കൂടെനിന്ന ശിഷ്യരോട്, “നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ” എന്ന് ഈശോ ചോദിച്ചപ്പോള്‍ പത്രോസ് പറഞ്ഞ മറുപടിയാണിത്.

ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ പലരും ഈശോയെ ഉപേക്ഷിച്ചുപോകുന്ന കഥകള്‍ നാം കേള്‍ക്കാറുണ്ട്. നമ്മളും പലപ്പോഴും ഈശോയെ ഉപേക്ഷിച്ചുപോകാറുണ്ട്. പക്ഷേ, എവിടെപ്പോയാലും ഈശോയെക്കാളും വലിയ അഭയകേന്ദ്രം നമുക്ക് എവിടെക്കിട്ടാനാണ്‌? ഈശോയില്‍നിന്ന് അകന്നുപോകുന്നവര്‍ വലിയ അപകടത്തിലേക്കാണ് പോകുന്നതെന്ന് ഓര്‍ത്താല്‍ നന്ന്; ഒപ്പം ഓര്‍ക്കുക, ‘എങ്ങും പോകാന്‍ ഇടമില്ലാത്തവന്റെ ഇടമാണ് ഈശോ’ എന്നത്. നിത്യജീവന്റെ വചസ്സുകൾ തേടി മറ്റെങ്ങും പോകേണ്ട കാര്യമില്ല.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.