
സാബത്തിൽ നന്മ ചെയ്യുന്ന ഈശോയെ യഹൂദർ ദ്വേഷിക്കുന്നു (16). അതുകൊണ്ടുതന്നെ അവര്‍ അവനെ വധിക്കാൻ ശ്രമിക്കുന്നു (17). യേശുവിനെ ദ്വേഷിക്കുന്നതിനും വധിക്കാൻ ശ്രമിക്കുന്നതിനും ഒരേയൊരു കാരണമേയുള്ളൂ. 38 വർഷമായി രോഗത്താൽ കഷ്ടപ്പെട്ടിരുന്ന ഒരുവന് അവന്‍ രോഗശാന്തി നൽകി.
യഹൂദരുടെ ഈ സ്വഭാവപ്രത്യേകതകൾ നമുക്കുണ്ടോ എന്ന് ചിന്തിക്കുന്നത് നല്ലതാണ്. മറ്റുള്ളവർ നന്മ ചെയ്യുമ്പോൾ അവരെ ദ്വേഷിക്കുകയും കൊല്ലാൻ (വാക്കാലും ചെയ്തികളാലും) ശ്രമിക്കുകയും ചെയ്യാറുണ്ടോ? നമുക്ക് ഇഷ്ടമില്ലാത്ത സമയത്തും സാഹചര്യത്തിലും നന്മ ചെയ്യുന്നവരോടുള്ള നമ്മുടെ പ്രതികരണം എപ്രകാരമാണ്? ഇതിന്റെ മറുവശത്ത്, യഹൂദർ ദ്വേഷിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്യുമ്പോഴും നന്മ ചെയ്തുകൊണ്ടിരിക്കുന്ന ഈശോയെ നമ്മൾ കാണുന്നു. നാം പിന്തുടരേണ്ട മാതൃകയാണ്. 38 വർഷമായി രോഗത്താൽ കഷ്ടപ്പെട്ടിരുന്ന ഒരുവന് അവന്‍ രോഗശാന്തി നൽകിയെങ്കിൽ നമ്മളെയും അവൻ സുഖപ്പെടുത്തും എന്നത് തീർച്ചയാണ്.
ഫാ. ജി. കടൂപ്പാറയിൽ MCBS