സീറോ മലബാർ നോമ്പുകാലം ഒന്നാം ഞായർ മാർച്ച് 02 മത്തായി 4: 1-11 ഉപവാസത്തിലൂടെ പരീക്ഷകളെ അതിജീവിച്ച ഈശോ 

ഉപവാസം, പരിഹാരം, ദൈവവും മനുഷ്യരുമായുള്ള അനുരഞ്ജനപ്പെടൽ തുടങ്ങിയ വിഷയങ്ങള്‍ കടന്നുവരുന്ന ഭാഗമാണ് ഇന്നത്തെ വചനം. ദൈവസ്‌നേഹത്തെക്കാളും ഉപരിയായി മൂന്നു കാര്യങ്ങളെ വയ്ക്കാൻ പിശാച് യേശുവിനെ പ്രേരിപ്പിക്കുകയാണ്. സുഖം (കല്ലുകളെ അപ്പമാക്കാൻ), അധികാരം (എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും), സുരക്ഷിതത്വം (ദൈവം ദൂതരെ വിട്ട് നിന്നെ സംരക്ഷിക്കും) എന്നീ മൂന്നു കാര്യങ്ങൾക്ക് ദൈവത്തെക്കാൾ പ്രാധാന്യം നൽകാൻ പിശാച് പ്രലോഭിപ്പിക്കുന്നു. ഈശോ, താന്‍ നേരിട്ട പരീക്ഷകളെയെല്ലാം ഉപവാസത്തിലൂടെ അതിജീവിക്കുകയാണ്.

എന്തൊക്കെയാണ് എന്റെ പ്രലോഭനങ്ങൾ? ദൈവത്തിൽനിന്ന് എന്നെ അകറ്റുന്ന കാര്യങ്ങൾ? നമ്മൾ പരാജയപ്പെടുന്നത് രണ്ടോ, മൂന്നോ കാര്യങ്ങളിലായിരിക്കും. അവ എന്തെന്നു കണ്ടെത്തി അവയിൽ വിജയിക്കാൻ ശ്രമിക്കുക. പ്രലോഭനങ്ങളിലൂടെ കടന്നുപോയി അതിനെ അതിജീവിച്ച ഈശോ തന്നെ നമുക്കു തുണ. ഉപവാസത്തിനും പ്രാര്‍ഥനയ്ക്കും ഈ നോമ്പുകാലത്ത് നമുക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാം.

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.