
താന്‍ ആരാണ് എന്ന ചോദ്യത്തിനു മറുപടിയായി വലിയ അവകാശവാദങ്ങളൊന്നും ഉന്നയിക്കാതെ “എന്റെ പിന്നാലെ വരുന്നവന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല. അവന്‍ നിങ്ങളുടെ ഇടയിലുണ്ട്” എന്നുപറഞ്ഞ സ്നാപകയോഹന്നാന്‍ നമുക്ക് നല്‍കുന്നത് വലിയ മാതൃകയാണ്.
മറ്റുള്ളവരെ തന്നെക്കാള്‍ വലിയവരായിക്കാണുന്ന മനോഭാവം നമുക്കിടയില്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന കാലമാണ്. എല്ലാവരും സ്വയം വലിയവരാകാന്‍ ശ്രമിക്കുന്നു; വലിയവരായി സ്വയം പ്രതിഷ്ഠിക്കുന്നു. ആത്മീയജീവിതത്തിലും ഭൗതികജീവിതത്തിലും സംഭവിക്കാന്‍ സാധ്യതയുള്ള വലിയ അപകടമാണിത്. ഈശോയില്‍ ചെന്നെത്താന്‍ പോകുന്നവരെ നമ്മുടെ അടുത്ത് പിടിച്ചുനിര്‍ത്തുക എന്നത് അപകടമാണ്. നമ്മള്‍ ഈശോയില്‍ എത്തിച്ചേരാനുള്ള വഴിവിളക്കുകള്‍ മാത്രമാണ്. സ്നാപകയോഹന്നാന്‍ നമുക്ക് മാതൃകയായിരിക്കട്ടെ.
ഫാ. ജി. കടൂപ്പാറയില്‍ MCBS