
സ്വയം പരിത്യജിച്ച് കുരിശ് എടുക്കുക എന്നാണ് ഈശോയുടെ ആഹ്വാനം. സ്വന്തം ജീവിതങ്ങളില്‍ കുരിശുകള്‍ എടുക്കുന്നവരാണ് നാമെല്ലാം; എന്നാൽ, സ്വയം പരിത്യജിച്ച് കുരിശെടുക്കുന്നവര്‍ വളരെ കുറവാണ്. ഇത് നമ്മുടെ ആത്മീയവളര്‍ച്ചയ്ക്ക് തടസ്സമാണ്. ഈശോ സ്വയം മറന്ന് കുരിശെടുത്ത ആളായിരുന്നു. അതിലൂടെയാണ് അവിടുന്ന് ലോകം മുഴുവന്‍ നേടിയത്.
സ്വയം പരിത്യജിച്ച് കുരിശെടുക്കുമ്പോള്‍ മറ്റുള്ളവരുടെ വേദനകളുടെ ഭാരം ലഘൂകരിക്കാനുള്ള മാനസികാവസ്ഥയിലായിരിക്കും നമ്മള്‍. ഈശോ അങ്ങനെയായിരുന്നു. സഹനങ്ങളെ രക്ഷാകരമാക്കിത്തീര്‍ക്കുക, സഹനങ്ങളിലൂടെ രക്ഷയിലേക്കു പ്രവേശിക്കുക എന്നതും നമ്മള്‍ മനസ്സില്‍ സൂക്ഷിക്കേണ്ടതാണ്. സീറോമലബാര്‍ സഭയിലെ വിശുദ്ധരെ നമുക്കിന്ന് ഓര്‍മ്മിക്കാം. സ്വന്തം കുരിശെടുത്ത് ഈശോയെ അനുഗമിച്ചവരാണ് അവര്‍.
ഫാ. ജി. കടൂപ്പാറയിൽ MCBS