
ഫരിസേയരും നിയമജ്ഞരുമാണ് ഈശോയോട് ഉപവാസത്തെക്കുറിച്ചു ചോദിക്കുന്നത്. കണ്ണും ചെവിയും ജീവിതവുമെല്ലാം മറ്റുള്ളവര്‍ ചെയ്യുന്നതിലെ നിഷേധാത്മകത മാത്രം കാണാന്‍ നീക്കിവച്ചവരായ അവര്‍ ഇങ്ങനെ ചോദിക്കുന്നില്ലെങ്കിലേ അതിശയമുള്ളൂ.
എല്ലാത്തിലും തിന്മ കാണുക എന്നത് ചിലരുടെ ശീലമാണ്. മറ്റുള്ളവർ ചെയ്യുന്ന നന്മ അവർ ഒരിക്കലും കാണില്ല. അവർ എപ്പോഴും അസംതൃപ്തരാണ്. ഉപവസിച്ചാല്‍ കുഴപ്പം; ഉപവസിച്ചില്ലെങ്കില്‍ അതിലും കുഴപ്പം! അത്തരക്കാരാണോ നമ്മള്‍ എന്ന് ധ്യാനിക്കേണ്ടത് ആവശ്യമാണ്. മറ്റുള്ളവര്‍ ചെയ്യുന്നതിലെ നന്മ കണ്ടുപിടിക്കുന്നതാണ് നമുക്കും അവര്‍ക്കും ഗുണകരമാകുക എന്ന് ഓര്‍മ്മിക്കുക. നന്മയുടെ മനുഷ്യരായി ഈ ജീവിതത്തെ കൂടുതൽ മനോഹരമാക്കുക.
ഫാ. ജി. കടൂപ്പാറയില്‍ MCB