
“എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനുമായിരിക്കണം.” യാക്കോബും യോഹന്നാനും ഈശോയുമായി നടത്തുന്ന മനോഹരമായ സംഭാഷണമാണ് ഇന്ന് നമ്മുടെ ധ്യാനവിഷയം. അംഗീകരിക്കപ്പെടാനും ആദരിക്കപ്പെടാനുമുള്ള മനുഷ്യന്റെ ആഗ്രഹമാണ് സെബദീപുത്രന്മാരുടെ ചോദ്യത്തില്‍ നിഴലിക്കുന്നത്. അവരുടെ ആഗ്രഹത്തിനുള്ള ഈശോയുടെ മറുപടി നമ്മള്‍ ശ്രദ്ധിക്കണം. അവരിലേക്ക് സഹനം നല്‍കുകയല്ല ഈശോ ചെയ്യുന്നത്, മറിച്ച് തന്റെ പാനപാത്രം കുടിക്കാനും തന്റെ സ്നാനം സ്വീകരിക്കാനുമുള്ള ക്ഷണമാണ് നല്‍കുന്നത്; ഒപ്പം എല്ലാവരുടെയും ദാസനാകാനും പറയുന്നു.
ഈ ക്ഷണം നമുക്കും നല്‍കുന്നുണ്ട്. അപരന്റെ ദുഖത്തില്‍, വേദനയില്‍, രോഗത്തില്‍, ഒറ്റപ്പെടലില്‍ കൂടെനില്‍ക്കുക. അപരന്റെ ദാസനാകുക. നമുക്ക് ഇതിനു സാധിക്കുന്നുണ്ടോ? അതോ വലത്തും ഇടത്തുമുള്ള സുരക്ഷിതസ്ഥാനങ്ങള്‍ മാത്രമാണോ ജീവിതലക്ഷ്യം?
ഫാ. ജി. കടൂപ്പാറയിൽ MCBS