
വലിയ ജനക്കൂട്ടങ്ങളോടാണ് ഈശോ, തന്നെ അനുഗമിക്കുന്നതിന്റെ പ്രത്യേകതകള്‍ പറയുന്നത്. ഈശോയെ അനുഗമിക്കുക എന്നത് അത്ര നിസ്സാരമായ കാര്യമല്ല എന്ന് അവിടുത്തെ സംസാരത്തില്‍നിന്നും മനസ്സിലാക്കാം. സ്വന്തമെന്നു കരുതുന്ന എല്ലാത്തിനെയുമാണ് ഉപേക്ഷിക്കേണ്ടത്. അതില്‍ മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്നു. വേദനയുളവാക്കുന്ന കാര്യമാണത്.
വളരെ എളുപ്പമുള്ള ഒന്നല്ല ഉപേക്ഷിക്കലും അനുഗമിക്കലും. പക്ഷേ, ഇക്കാര്യം ഈശോ ആരോടും മറച്ചുവയ്ക്കുന്നില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കൂടെനില്‍ക്കുന്നവര്‍ പോകുമെന്നു വിചാരിച്ച് അവിടുന്ന് സത്യം പറയാതിരിക്കുന്നില്ല. ഇത്തരമൊരു നന്മ നമ്മളില്‍ എത്രപേര്‍ക്കുണ്ട്. ജനസമ്മതി നഷ്ടപ്പെടാതിരിക്കാന്‍ അര്‍ധസത്യങ്ങളും അസത്യങ്ങളും പറയുന്നവര്‍ ഈശോയെ ഓര്‍മ്മിക്കേണ്ടതാണ്.
ഫാ. ജി. കടൂപ്പാറയില്‍ MCBS