
മിശിഹായുടെ മഹത്വത്തിന്റെ യാത്ര പൂര്‍ത്തിയാകുന്നത് കുരിശുമരണം വഴിയാണ്. മിശിഹായെ അനുഗമിക്കുന്നവരും യാത്ര ചെയ്യേണ്ടത് അതേ വഴിയിലൂടെയാണ്. അനുദിനമുള്ള നമ്മുടെ ക്ലേശങ്ങളും സഹനങ്ങളും വഹിച്ച് മിശിഹായെ അനുഗമിക്കുമ്പോഴാണ് നമ്മളും അവിടുത്തെ മഹത്വത്തില്‍ പങ്കുകാരാകുന്നത്.
കുരിശില്‍ നിന്നും ഓടിയൊളിക്കുകയും സഹനങ്ങളെ വെറുക്കുകയും ചെയ്യുന്നവർ യഥാർഥത്തിൽ ഈശോയെ അനുഗമിക്കുന്നു എന്ന് പറയാൻ പറ്റില്ല. കുരിശില്ലാതെ കിരീടമില്ല എന്നാണല്ലോ. സഹനത്തിലൂടെയാണ് നമ്മൾ രക്ഷയിലേക്കു പ്രവേശിക്കേണ്ടത്. ഏതു സഹനത്തെയും രക്ഷാകരമാക്കാൻ നമ്മൾ പഠിക്കണം. ഈശോയുടെ ജീവിതവും സഹനവും കുരിശുമരണവും ഉത്ഥാനവുമാണ് നമുക്കു മുൻപിലുള്ള മാതൃക.
ഫാ. ജി. കടൂപ്പാറയിൽ MCBS