![4bird](https://i0.wp.com/www.lifeday.in/wp-content/uploads/2023/01/1bird.jpg?resize=696%2C497&ssl=1)
മറ്റുള്ളവരെ കാണിക്കാൻവേണ്ടി നന്മ ചെയ്യുന്ന സ്വഭാവം നമുക്കുണ്ടെങ്കിൽ, അത് നമ്മൾ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. രഹസ്യമായി നന്മ ചെയ്യുക. നമ്മുടെ നന്മകൾക്ക് ദൈവം പ്രതിഫലം നൽകട്ടെ. എപ്പോഴും നമ്മുടെ കൂടെയുള്ള പിതാവാണ് ദൈവം. ഒന്നാമതായി, നാം എന്താണ് ചെയ്യുന്നതെന്ന് അവൻ കാണുന്നു. രണ്ടാമതായി, അവൻ നമുക്ക് പ്രതിഫലം നൽകുന്നു. നാം ചെയ്യുന്ന എല്ലാ കാര്യങ്ങളും ദൈവം വീക്ഷിക്കുന്നു എന്നറിയുമ്പോൾ, നാം ചെയ്യുന്ന എല്ലാ ചെറിയ കാര്യങ്ങളിലും നാം ജാഗ്രത പുലർത്തും.
ആരും നമ്മളെ നിരീക്ഷിക്കാതിരിക്കുമ്പോഴും നമ്മൾ എന്താണ് ചെയ്യുന്നതെന്ന് അറിയാതിരിക്കുമ്പോഴും നമ്മുടെ മറഞ്ഞിരിക്കുന്ന പിതാവ് നമ്മെ രഹസ്യമായി നിരീക്ഷിച്ചുകൊണ്ടേയിരിക്കും. ഒരു ദിവസം, നമ്മുടെ ജീവിതത്തിൽ നമ്മൾ ചെയ്തതെല്ലാം ദൈവസിംഹാസനത്തിനു മുന്നിൽ അവതരിപ്പിക്കപ്പെടും; ജീവിതത്തിൽ ചെയ്തതിന്റെ പ്രതിഫലത്തിനായി നമ്മൾ കാത്തുനിൽക്കുകയും ചെയ്യേണ്ടിവരും. അതുകൊണ്ടാണ് നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ജാഗ്രത പുലർത്തണമെന്നു പറയുന്നത്. നമ്മുടെ നന്മകൾക്ക് ദൈവം പ്രതിഫലം നൽകാതിരിക്കില്ല.
ഫാ. ജി. കടൂപ്പാറയിൽ MCBS