സീറോ മലബാർ ദനഹാക്കാലം അഞ്ചാം വെള്ളി ഫെബ്രുവരി 07 മത്തായി 5: 1-12 നീതിക്കുവേണ്ടി സഹിക്കുന്നവർ

ലോകം ദുരന്തമോ, ശൂന്യമോ ആയി കാണുന്നവയെ ഈശോ അനുഗ്രഹീതമായി കാണുന്നു. വിനയം, വിലാപം, സൗമ്യത, സമാധാനം, നീതിക്കുവേണ്ടിയുള്ള സഹനം എന്നിവയെല്ലാം ഈശോ അനുഗ്രഹീതമായി കാണുന്നു. ഈശോയുടെ ജീവിതത്തിൽ ഇവയെല്ലാം ഉണ്ടായിരുന്നു. ഈശോയുടെ വാക്കുകളിലും പ്രവൃത്തികളിലും നമുക്ക് അവ കണ്ടെത്താനാകും. ആത്മീയാനന്ദത്തിന്റെ വഴികളാണ് യഥാർഥത്തിൽ സുവിശേഷഭാഗ്യങ്ങൾ. ആ സുവിശേഷഭാഗ്യങ്ങളിൽ നാം ഇന്ന് പ്രത്യേകമായി ധ്യാനിക്കുന്നത് നീതിക്കുവേണ്ടി സഹിക്കുന്നവരെക്കുറിച്ചാണ്.

“നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്ക് സംതൃപ്തി ലഭിക്കും” (6) എന്നാണ് വചനം പറയുന്നത്. ജീവിതത്തിൽ സംതൃപ്തി ലഭിക്കാനാണ് നമ്മൾ എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ഈ സംതൃപ്തി ലഭിക്കുന്നത് ആർക്കാണെന്ന് വചനം കൃത്യമായി പറയുന്നു – അത് നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ക്കാണ്. അതിനാൽ ഈശോ പറയുന്നതിനനുസരിച്ച് നീതിക്കുവേണ്ടി നിലകൊള്ളാൻ, സഹിക്കാൻ നമുക്കും സാധിക്കട്ടെ. നീതിക്കുവേണ്ടി സഹിക്കുന്നതൊന്നും പാഴാകില്ല എന്ന് ഓർമ്മിക്കുക. ഈശോയുടെ കണ്ണുകളിൽ നമുക്ക് അനുഗ്രഹീതരായി ജീവിക്കാം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.