തന്നെ പരസ്യപ്പെടുത്തരുതെന്ന് ഈശോ അവരോടു കൽപിച്ചു. തന്നെ അനുഗമിച്ച അനേകം പേരെ സുഖപ്പെടുത്തിയതിനുശേഷമാണ് തന്നെ പരസ്യപ്പെടുത്തരുതെന്ന് ഈശോ കൽപിച്ചത്. 18 മുതൽ 21 വരെയുള്ള വാക്യങ്ങളിൽ തർക്കിക്കുകയോ, ബഹളം വയ്ക്കുകയോ, തെരുവീഥികളിൽ സ്വരമുയർത്തുകയോ ചെയ്യാത്ത ‘ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ദാസന്റെ’ വിവരണം നമുക്ക് ദർശിക്കാവുന്നതാണ്.
ഈശോയുടെ ഈ സ്വഭാവവിശേഷവുമായി നമ്മൾ നമ്മുടെ ജീവിതത്തെ താരതമ്യപ്പെടുത്തിയാൽ എങ്ങനെയിരിക്കും? പറ്റുന്നിടത്തോളം, സ്വയം പരസ്യപ്പെടുത്തുകയും മറ്റുള്ളവരെക്കൊണ്ട് സ്വയം പരസ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നവരാണ് നമ്മൾ. ആളുകൾ നമ്മെ അറിയുകയും പുകഴ്ത്തുകയും ചെയ്യുന്നതാണ് നമ്മുടെ താൽപര്യം. ക്രിസ്തുവിനെ അനുഗമിക്കുക, അനുകരിക്കുക എന്നുപറഞ്ഞാൽ അവനെപ്പോലെ എല്ലാ കാര്യത്തിലും ആയിത്തീരുക എന്നുകൂടി അർഥമുണ്ട് എന്ന് ഓർമ്മിക്കണം. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ദാസരായി നമ്മളും മാറേണ്ടതുണ്ട്.
ഫാ. ജി. കടൂപ്പാറയില്‍ MCBS