സീറോ മലബാര്‍ ദനഹാക്കാലം നാലാം ശനി ഫെബ്രുവരി 01 യോഹ. 8: 39-47 ദൈവത്തിൽ നിന്നുള്ളവൻ വചനം ശ്രവിക്കുന്നു

ദൈവമാണ് പിതാവെന്ന് പറയുകയും അഭിമാനിക്കുകയും ചെയ്യുന്നവരാണ് നമ്മള്‍. ദൈവത്തിന്റെ മക്കളാണോ നമ്മള്‍ എന്നറിയാനുള്ള ചില അടയാളങ്ങള്‍ ഇന്നത്തെ വചനം നമുക്ക് നല്‍കുന്നു. ദൈവം നമ്മുടെ പിതാവാണെങ്കില്‍ നമ്മള്‍ ചെയ്യുക ഈ പറയുന്ന കാര്യങ്ങളായിരിക്കും.

1. ദൈവം പിതാവെങ്കില്‍ നമ്മള്‍ ഈശോയെ സ്നേഹിക്കും (42).
2. ദൈവം പിതാവെങ്കില്‍ നമ്മള്‍ ദൈവവചനം ഗ്രഹിക്കും (43).
3. ദൈവം പിതാവെങ്കില്‍ നമ്മള്‍ ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കും (44).
4. ദൈവം പിതാവെങ്കില്‍ നമ്മള്‍ സത്യത്തില്‍ വിശ്വസിക്കും (45-46).
5. ദൈവം പിതാവെങ്കില്‍ നമ്മള്‍ ദൈവത്തിന്റെ വാക്കുകള്‍ ശ്രവിക്കും (47).

ഫാ. ജി. കടൂപ്പാറയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.