സീറോ മലബാര്‍ ദനഹാക്കാലം മൂന്നാം തിങ്കൾ ജനുവരി 20 ലൂക്കാ 12: 4-12 ഭയം കൂടാതെ സാക്ഷ്യം നല്‍കുക

ഭയം കൂടാതെ സാക്ഷ്യം നല്‍കാനുള്ള പ്രബോധനമാണ് ഈശോ ഇന്ന് നമുക്ക് നല്‍കുന്നത്. നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ അവനെ ഏറ്റുപറയുക. വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നവനെ ഏറ്റുപറയാതെയും സാക്ഷ്യപ്പെടുത്താതെയുമിരിക്കുന്നത് ആത്മവഞ്ചനയാണ്. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി സത്യത്തെ നിശ്ശബ്ദതകൊണ്ട് മൂടിവയ്ക്കുന്നതും പൊതുസ്വീകാര്യതയ്ക്കുവേണ്ടി കള്ളം പറയുന്നതും കപടത കാണിക്കുന്നതും വഞ്ചന തന്നെ. ഇവിടെയൊക്കെ ക്രിസ്തുവിനെ ഏറ്റുപറയുക.

സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്ന ആത്മീയതയല്ല നമുക്ക് ആവശ്യം. മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കളും മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കളും ജീവിതത്തില്‍ ഈശോയ്ക്ക് സാക്ഷ്യം നല്‍കുന്നവരാണ്. തൊഴില്‍വീഥികളിലും യാത്രയ്ക്കിടയിലും വിശ്രമവേളകളിലും ഈശോയ്ക്ക് സാക്ഷ്യം നൽകുന്നവരാകുക. കാരണം, നമ്മുടെ നിലനില്‍പ്പിനു കാരണം അവനാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.