സീറോ മലബാര്‍ ദനഹാക്കാലം മൂന്നാം ഞായർ ജനുവരി 19 യോഹ. 1: 29-34 പാപം മോചിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്

സ്‌നാപകയോഹന്നാനെ ചിത്രകാരന്മാര്‍ അവതരിപ്പിക്കുന്നത്, യേശുവിലേക്ക് വിരല്‍ ചൂണ്ടിനില്‍ക്കുന്ന രീതിയിലാണ്. “ഇവന്‍ എന്നെക്കാളും വലിയവനാണ്,” “ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന കുഞ്ഞാടാണിവന്‍” എന്നൊക്കെ പറയുന്ന രീതിയില്‍ മറ്റുള്ളവര്‍ക്ക് യേശുവിനെ ചൂണ്ടിക്കാണിക്കുന്നവനാണ് സ്‌നാപകയോഹന്നാന്‍. നിങ്ങള്‍ എന്നിലേക്കല്ല വരേണ്ടത്, അവനിലേക്കാണ് പോകേണ്ടത് എന്ന് ജനത്തിന് മനസ്സിലാക്കിക്കൊടുത്തു അദ്ദേഹം.

നമ്മുടെ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളെ നമ്മിലേക്കാണോ അതോ യേശുവിലേക്കാണോ നയിക്കുന്നത്? എല്ലാവരെയും യേശുവിലേക്കു നയിക്കുന്ന ചൂണ്ടുപലക മാത്രമാണ് നമ്മള്‍. “അങ്ങില്‍ എത്തുംവരെ എന്റെ ആത്മാവ് അസ്വസ്ഥമാണ്” എന്നതാണ് ഓരോ മനുഷ്യന്റെയും അവസ്ഥ. ഞാന്‍ എന്ന വ്യക്തിയില്‍ എത്തുംവരെയല്ല, ദൈവത്തില്‍ എത്തുംവരെയാണ്. ആയതിനാല്‍ മറ്റുള്ളവരെ നമ്മിലേക്കു നയിക്കുന്ന സ്വഭാവം നമുക്കുണ്ടെങ്കില്‍ അത് മാറ്റാം. എല്ലാവരെയും ദൈവത്തിലെത്തിക്കുന്ന വ്യക്തികളായി നമുക്ക് മാറാം. നമ്മള്‍ ചൂണ്ടുപലകകള്‍ മാത്രമാണ്. പാപം മോചിക്കുന്ന കുഞ്ഞാടായ ഈശോയിലേക്ക്  സ്നാപകയോഹന്നാനെപ്പോലെ നമുക്കും മറ്റുള്ളവരെ എത്തിക്കാം.

ഫാ. ജി. കടൂപ്പാറയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.