പിതാവ് വിശുദ്ധീകരിച്ച് ലോകത്തിലേക്ക് അയച്ചവനാണ് ഈശോ (36). ആ ഈശോയെയാണ് കല്ലെറിയാനും ബന്ധിക്കാനും യഹൂദര്‍ നോക്കുന്നത് (31:39). തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവ പറയുകയും പഠിപ്പിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു എന്നതായിരുന്നു കല്ലെടുക്കാന്‍ കാരണം. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവ പറയുകയും പഠിപ്പിക്കുകയും ചെയ്തപ്പോള്‍ ദൈവപിതാവ് വിശുദ്ധീകരിച്ച് ലോകത്തിലേക്ക് അയച്ച പുത്രനാണ് ഈശോ എന്ന കാര്യം അവര്‍ മറന്നുപോയി.
നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നവരെ എറിയാന്‍ കല്ലുകളെടുക്കുന്ന സ്വഭാവം നമുക്കുമുണ്ട്. നമ്മള്‍ നമ്മുടെ എതിരാളികളെ കല്ലെറിയുന്നു എന്നുമാത്രമല്ല, എറിയാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുക കൂടി ചെയ്യുന്നു. ഓര്‍ക്കുക, പിതാവായ ദൈവം വിശുദ്ധീകരിച്ച് ലോകത്തിലേക്കയച്ചവരാണ് അവരും. ദൈവം വിശുദ്ധീകരിച്ച് ലോകത്തിലേക്കയച്ച ആരെയും അപമാനിക്കാനോ, ഇല്ലാതാക്കാനോ നമുക്കാര്‍ക്കും അവകാശമില്ല. നമ്മളും ദൈവത്താല്‍ വിശുദ്ധീകരിക്കപ്പെട്ട് ലോകത്തിലേക്ക് അയയ്ക്കപ്പെട്ടവരാണ്. ആ ഓര്‍മയില്‍ വേണം നമ്മുടെ വാക്കുകളും ചെയ്തികളും.
ഫാ. ജി. കടൂപ്പാറയില്‍ MCBS