സമഗ്രവിമോചകനായ ഈശോയുടെ ജീവിതദർശനം, ദരിദ്രരെ സുവിശേഷം അറിയിക്കുക, ബന്ധിതര്‍ക്ക് മോചനം നല്‍കുക, അന്ധർക്ക് കാഴ്ച കൊടുക്കുക, അടിച്ചമർത്തപ്പെട്ടവരെ സ്വതന്ത്രരാക്കുക, കർത്താവിനു സ്വീകാര്യമായ വത്സരം പ്രഘോഷിക്കുക തുടങ്ങിയവ ആയിരുന്നു. ദൈവത്തോടും മനുഷ്യരോടുമുള്ള ബന്ധം വ്യക്തമാക്കുന്നതായിരുന്നു ഈശോയുടെ ജീവിതദര്‍ശനം. അത് മനുഷ്യര്‍ക്ക് സമഗ്രവിമോചനം നല്‍കി ദൈവത്തില്‍ എത്തിക്കുന്നതായിരുന്നു. അത് അനുകമ്പയുടെയും വിമോചനത്തിന്റെയും രോഗശാന്തിയുടെയും ജീവിതദര്‍ശനമായിരുന്നു.
ഈശോയെ അനുഗമിക്കുന്ന നമ്മുടെയും ജീവിതദര്‍ശനം ഇപ്രകാരമായിരിക്കണം. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു കാഴ്ച്ചപ്പാടായിരിക്കണം നമ്മളും സ്വീകരിക്കേണ്ടത്. അതില്‍ ദരിദ്രര്‍ക്കും ബന്ധിതര്‍ക്കും അന്ധര്‍ക്കും അടിച്ചമർത്തപ്പെട്ടവര്‍ക്കും സ്ഥാനമുണ്ടായിരിക്കണം. ഈശോ ആരെയും ഒഴിവാക്കിയില്ല; നമുക്കും ആരെയും ഒഴിവാക്കാനില്ല.
ഫാ. ജി. കടൂപ്പാറയില്‍ MCBS