സീറോ മലബാർ പിറവിക്കാലം രണ്ടാം വെള്ളി ജനുവരി 03 ലൂക്കാ 1: 39-45 കർത്താവിന്റെ അമ്മ

നമ്മള്‍ ഇന്ന് ദൈവമാതൃത്വ തിരുനാള്‍ ആഘോഷിക്കുകയാണ്. അതിനോടനുബന്ധിച്ച് വായിച്ചു ധ്യാനിക്കുന്ന വചനഭാഗം, മറിയം എലിസബത്തിനെ സന്ദര്‍ശിക്കുന്നതും. മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചുചാടുന്നു. എലിസബത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളാകുന്നു (41). “എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തുവരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെനിന്ന്” എന്നാണ് എലിസബത്ത് ഉദ്ഘോഷിക്കുന്നത്. പരിശുദ്ധ അമ്മയുടെയും അമ്മയുടെ ഉദരത്തിലുള്ള യേശുവിന്റെയും സാന്നിധ്യത്തില്‍ സംഭവിക്കുന്ന അത്ഭുതകരമായ കാര്യങ്ങളെക്കുറിച്ച് നമ്മള്‍ ബോധവാന്മാരാകണം.

എലിസബത്തിന്റെ ഉദരത്തിലെ ശിശുവിനുവരെ ആനന്ദം പ്രദാനം ചെയ്യുന്ന സാന്നിധ്യമായി മാറുന്നു പരിശുദ്ധ അമ്മ. ഈ അമ്മ നമ്മുടെ ജീവിതത്തില്‍ എന്തു മാറ്റമാണ് വരുത്തുന്നത്. പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുന്ന എലിസബത്തും നമുക്ക് പാഠമാണ്. പരിശുദ്ധ അമ്മയോട് ജപമാലയിലൂടെ എന്നും പ്രാർഥിക്കുന്നവരാണ് നമ്മള്‍. പരിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ സാന്നിധ്യവും നമ്മള്‍ അനുഭവിക്കുന്നു. പക്ഷേ, പരിശുദ്ധാത്മാവിനാല്‍ നമ്മള്‍ നിറയപ്പെടുന്നുണ്ടോ?

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.