സീറോ മലബാർ പിറവിക്കാലം രണ്ടാം ബുധൻ ജനുവരി 01 യോഹ. 6: 16-24 ഈശോ വെള്ളത്തിനു മീതെ നടക്കുന്നു

ഈശോ ശിഷ്യന്മാരിൽനിന്നും ദൂരെയാണെങ്കിലും അവരെ കൈവിട്ടിരുന്നില്ല. അവരുടെ ദുരിതത്തിൽ അവർക്ക് സങ്കൽപിക്കാൻ സാധിക്കുന്നതിലുമധികം അവർക്ക് സമീപസ്ഥനാകുന്നു. ഒരുപക്ഷേ, നമ്മുടെ ജീവിതത്തിലും വ്യത്യസ്തങ്ങളായ കൊടുങ്കാറ്റോ, തടസ്സമോ ഉണ്ടായേക്കാം. അങ്ങനെയുണ്ടാകുമ്പോൾ, ഈശോ അടുത്തില്ല എന്ന് വിചാരിക്കരുത്. മറിച്ച്, അവൻ കൂടുതൽ അടുത്താണ് എന്നാണ് നമ്മൾ കരുതേണ്ടത്.

വി. ജോൺ പോൾ രണ്ടാമൻ, മാർപാപ്പ ആയപ്പോൾ തന്റെ ആദ്യപ്രസംഗം ആരംഭിച്ചത് ‘ഭയപ്പെടേണ്ട’ എന്ന വാക്ക് പറഞ്ഞുകൊണ്ടാണ്. ഇന്ന് ഭയവും ഉത്കണ്ഠയും നിറഞ്ഞ ഒരു ലോകത്തിൽ ശക്തമായ ആ വചനം നാം ഹൃദയത്തിൽ സ്വീകരിക്കണം. ഏതു കടലിനു മുകളിലൂടെ നടന്നാണെങ്കിലും അവൻ നമ്മുടെ പക്കലെത്തും.

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.