പ്രായത്തിലും ജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും യേശു വളർന്നുവന്നു എന്നാണ് വചനം പറയുന്നത് (52). ഒരു വ്യക്തി എന്ന നിലയിൽ സമഗ്രമായ വളർച്ചയാണ് നമ്മൾ ഇവിടെ കാണുന്നത്. പ്രായത്തോടൊപ്പം നമ്മിലും ജ്ഞാനം വളരേണ്ടതുണ്ട്. അതിന് പരിശുദ്ധാത്മാവിന്റെ കൃപ നമുക്ക് ആവശ്യമുണ്ട്. നമ്മുടെയും നമ്മുടെ പ്രിയപ്പെട്ടവരുടെയും വളർച്ച എപ്രകാരമാണ് എന്നുകൂടി ധ്യാനിക്കുക ഉചിതമാണ്.
തിരുക്കുടുംബത്തെ വരച്ചുകാട്ടുന്ന ഭാഗം കൂടിയാണിത്. ആ കുടുംബത്തിൽനിന്ന് യേശുവിനെ കാണാതാകുന്നുണ്ട്. ഇത് ഏതു കുടുംബത്തിലും സംഭവിക്കാം. കുടുംബത്തിലേക്ക് യേശുവിനെ തിരികെ കൊണ്ടുവന്ന് ആദ്യ സമാധാനവും ശാന്തിയും നാമും തിരികെയെടുക്കേണ്ടതാണ്.
ഫാ. ജി. കടൂപ്പാറയില്‍ MCBS