ഈശോയ്ക്ക് വഴിയൊരുക്കുക എന്നതായിരുന്നു സ്നാപകന്റെ ലക്ഷ്യം; അതുപോലെതന്നെ ഈശോയിലേക്ക് മറ്റുള്ളവർക്ക് വഴിയൊരുക്കുക എന്നതും. അതായിരിക്കണം നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യവും. സ്വന്തം ജീവിതത്തിലേക്കും മറ്റുള്ളവരുടെ ജീവിതത്തിലേക്കും ഈശോയ്ക്ക് വഴിയൊരുക്കുക.
ഇത് എത്രമാത്രം അനുദിന ജീവിതത്തിൽ നമുക്ക് സാധിക്കുന്നുണ്ട്? ഈശോയ്ക്കുവേണ്ടി വഴിയൊരുക്കുന്നവരാകാതെ വഴി മുടക്കുന്നവരായി നമ്മൾ മാറാറുണ്ടോ? സ്വന്തം ജീവിതത്തിലേക്ക് ഈശോയെ സ്വീകരിക്കുക; വഴികളിലെ തടസ്സമെല്ലാം മാറ്റിക്കൊണ്ട്. അതുപോലെ മറ്റുള്ളവരെ ഈശോയിലേക്ക് കൊണ്ടുവരാനും ശ്രമിക്കുക. “എന്നെക്കാള്‍ ശക്തനായവന്‍ എന്റെ പിന്നാലെ വരുന്നു. കുനിഞ്ഞ് അവന്റെ ചെരിപ്പിന്റെ വള്ളികള്‍ അഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല” – ഇതായിരുന്നു സ്നാപകന്റെ വാക്കുകള്‍. മറ്റുള്ളവരെ നമ്മെക്കാളും വലിയവരായി കാണാനുള്ള പാഠവും സ്നാപകയോഹന്നാന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. ആ പാഠവും നമ്മള്‍ പഠിക്കേണ്ടതാണ്.
ഫാ. ജി. കടൂപ്പാറയിൽ MCBS