സീറോ മലബാര്‍ മംഗളവാര്‍ത്ത മൂന്നാം വ്യാഴം ഡിസംബര്‍ 19 ലൂക്കാ 1: 67-79 സഖറിയായുടെ പ്രവചനഗീതം

സഖറിയായുടെ പ്രവചനഗീതമാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. യഥാര്‍ഥത്തില്‍ ഇത് സഖറിയായുടെ സ്‌തോത്രഗീതമാണ്; നന്ദിയുടെ ഗീതമാണ്. ജീവിതത്തില്‍ ദൈവം ചൊരിഞ്ഞിരിക്കുന്ന എല്ലാ അനുഗ്രഹങ്ങള്‍ക്കുമുള്ള നന്ദിയാണ് ഈ വചനഭാഗത്ത് നിറഞ്ഞുനില്‍ക്കുന്നത്.

മൂന്നു കാര്യങ്ങളാണ് പ്രധാനമായും നന്ദിയുടെ ഈ ഗീതത്തിലുള്ളത്. ഒന്നാമതായി, ദൈവം തന്റെ ജനത്തെ രക്ഷിച്ചതിനാല്‍ ദൈവത്തിന് നന്ദി പറയുന്നു. രണ്ടാമതായി, ദൈവത്തിന്റെ മുന്‍കാല വാഗ്ദാനങ്ങള്‍ പൂര്‍ത്തിയായതിന് നന്ദി ചൊല്ലുന്നു. മൂന്നാമതായി, ഭാവിയില്‍ ദൈവം ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ക്കായും നന്ദിയര്‍പ്പിക്കുന്നു. എല്ലാത്തിനും ദൈവത്തിന് നന്ദിയര്‍പ്പിക്കുന്ന സഖറിയായുടെ മനോഭാവത്തിലേക്ക് വളരേണ്ടവരാണ് നമ്മളും.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.